ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര: മാത്യു വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങും

author img

By

Published : Nov 6, 2019, 3:20 AM IST

മാത്യു കേസിൽ റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും ഇന്ന് സമർപ്പിക്കും.

കൂടത്തായി കൊലപാതക പരമ്പര: മാത്യു വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കേസിലും അറസ്റ്റിലായ മുഖ്യപ്രതി ജോളിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പൊന്നാമറ്റംവീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്‌ണന്‍റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.

ജോളിയെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറന്‍റ് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ച് അനുമതി നൽകി. മാത്യു കേസിൽ റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും ഇന്ന് സമർപ്പിക്കും. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളിയുടെ അറസ്റ്റ് മാത്യു കേസിൽ പൊലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. 2014 ഏപ്രിൽ 24 ന് രാവിലെ പത്തു മണിക്കാണ് ടോം തോമസിന്‍റെ ഭാര്യാസഹോദരനായ മാത്യു മരണപ്പെട്ടത്. റോയ് തോമസിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി മദ്യത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

Intro:കൂടത്തായി കൊലപാതക പരമ്പര: മാത്യു മഞ്ചാടിയിൽ വധക്കേസിൽ ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുംBody:കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കേസിലും അറസ്റ്റിലായ മുഖ്യപ്രതി ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പൊന്നാമറ്റംവീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. ജോളിയെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറന്റ് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ച് അനുമതി നൽകി. മാത്യു കേസിൽ റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും ഇന്ന് സമർപ്പിക്കും. ജില്ലാജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളിയുടെ അറസ്റ്റ് മാത്യുമഞ്ചാടിയിൽ കേസിൽ പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. 2014 ഏപ്രിൽ 24 ന് രാവിലെ പത്തു മണിക്കാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു മരണപ്പെട്ടത്. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി മദ്യത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.