കോഴിക്കോട്: കൂടത്തായിയില്‍ സിലി സെബാസ്റ്റ്യൻ വധക്കേസിൽ മുഖ്യപ്രതി പൊന്നാമറ്റം വീട്ടിൽ ജോളിയെ കോടതിയിൽ ഹാജരാക്കാനുള്ള അപേക്ഷ(പ്രൊസഷൻ വാറന്‍റ്) താമരശ്ശരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഭർത്താവ് റോയ് തോമസിനെ സയനൈഡ് കലർത്തി ഭക്ഷണം നൽകി കൊലപ്പെടുത്തിയ കേസിൽ ജില്ലാ ജയിലിൽ കഴിയുന്ന ഒന്നാംപ്രതി ജോളിയെ സിലി വധക്കേസിലും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായാണ് ഈ നടപടി. അന്വേഷണ ഉദ്യോഗസ്ഥർ ശനിയാഴ്ച കൈമാറിയ അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ ഒന്നാം കോടതി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് രാവിലെ സമർപ്പിക്കും. ഇതിനകം അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞ പ്രതിയെ രണ്ടാം കേസിൽ റിമാൻഡ് ചെയ്യാനായി നാളെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് അന്ന് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ജോളിയെ ഹാജരാക്കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നേരത്തെ റോയ് വധക്കേസിൽ തെളിവുശേഖരണത്തിനായി ജോളിയെ രണ്ട് തവണയായി ആകെ ഒമ്പത് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.