കോഴിക്കാട്: കര്‍ണാടക മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരിക്ക്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരിക്കേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജംഷീദിന്‍റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്‍റെ അംശം കണ്ടെത്തി. മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മെയ് 11നാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്ക് പോയതായിരുന്നു.