കോഴിക്കോട്: കേരള സര്‍ക്കാരിന്‍റേത് കപട മതേതര മുഖമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച റാലിയെ അഭിഅഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഒരു വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും മറ്റ് വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളത്തിലെ ഇടതുസർക്കാർ ഇസ്‌ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ കേരളം തീവ്രവാദത്തിന്‍റെ പ്രജനന കേന്ദ്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളിൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ആശങ്കാകുലരാണ്. അതിവേഗം സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ കാരണം കേരള സമൂഹം മൊത്തത്തിൽ അസ്വാസ്ഥരാണ്. മയക്കുമരുന്ന് ജിഹാദിനെക്കുറിച്ചുള്ള ആശങ്കകളും ക്രിസ്ത്യൻ സമൂഹവും മതനേതാക്കളും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബിജെപി ദേശീയ അധ്യക്ഷന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം