കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്തനായി മത്സരിച്ച കാരാട്ട് ഫൈസലിന് ജയം. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം പിന്നീട് എല്‍ഡിഎഫ് നേതൃത്വം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കാരാട്ട് ഫൈസലിനെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവ് ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസലിന് ജയം - തദ്ദേശ തെരഞ്ഞെടുപ്പ് 2020
സ്വതന്ത്രനായി മത്സരിച്ചാണ് ജയം. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം പിന്നീട് നേതൃത്വം പിന്‍വലിക്കുകയായിരുന്നു