ETV Bharat / state

കണ്ടല ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ പ്രസിഡന്‍റ്‌ എൻ ഭാസുരാംഗൻ ഇഡി കസ്‌റ്റഡിയിൽ - ഇഡി പരിശോധന

Kandala Bank Fraud Case: ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്

Kandala Bank Scam Bhasurangan In ED Custody  Kandala Bank Scam  Kandala Bank Fraud Case  Kandala ed raid  ED Custody  കണ്ടല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്  മുൻ പ്രസിഡന്‍റ്‌ എൻ ഭാസുരാംഗൻ ഇഡി കസ്‌റ്റഡിയിൽ  ഇഡി റെയ്‌ഡ്  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്  ഇഡി പരിശോധന  എംഎം വര്‍ഗീസിന് ഇഡി നോട്ടിസ്
Kandala Bank Scam Bhasurangan In ED Custody
author img

By ETV Bharat Kerala Team

Published : Nov 9, 2023, 6:32 AM IST

Updated : Nov 9, 2023, 8:44 AM IST

കണ്ടല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റ്‌ എൻ ഭാസുരാംഗൻ ഇഡി കസ്‌റ്റഡിയിൽ

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റ്‌ എൻ ഭാസുരാംഗൻ ഇഡി (എൻഫോഴ്സ്മെന്‍റ്‌ ഡയറക്ട്രേറ്റ്) കസ്‌റ്റഡിയിൽ. ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് കസ്‌റ്റഡിയിലെടുത്തത്. ഭാസുരാംഗനെ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് വിവരം (Kandala Bank Scam Bhasurangan In ED Custody).

കണ്ടല സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ്‌ അനിൽകുമാറിന്‍റെ വസതിയിലും ഇഡി പരിശോധന നടത്തി. മറ്റിടങ്ങളിലെ പരിശോധന ഇന്നലെ രാത്രി എട്ടുമണിയോടെ പൂർത്തിയായതായാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ (ഒക്‌ടോബര്‍ 8) രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് (ED notice to MM Varghese) അയച്ചു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിയില്‍ ഇഡി ആവശ്യപ്പെടുന്നത്.

കരുവന്നൂർ ബാങ്ക് കേസിൽ (Karuvannur Bank scam) ഇഡി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് എംഎം വര്‍ഗീസിന് നേരെയുള്ള നടപടി. പ്രസ്‌തുത കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തതാണ്.

ALSO READ:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : 'തനിക്ക് ഇതുവരെ ഇഡി നോട്ടിസ് ലഭിച്ചിട്ടില്ല, വാര്‍ത്തയറിയുന്നത് മാധ്യമങ്ങളില്‍ നിന്ന്'; എംഎം വര്‍ഗീസ്

ഇഡി നോട്ടിസ് ലഭിച്ചില്ല: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ തനിക്ക് ഇഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു. വാര്‍ത്തകള്‍ അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് ലഭിച്ചെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചാല്‍ ഇഡി ഓഫിസില്‍ ഹാജരാകുമെന്നും വര്‍ഗീസ് അഭിപ്രായപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ഇഡി എന്തുവേണമെങ്കിലും ചോദിക്കട്ടെ എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ നീക്കം സിപിഎമ്മിന് ഏതിരെയുള്ള രാഷ്‌ട്രീയ കടന്നാക്രമണമാണ്. സിപിഎമ്മിന് മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ലെന്നും കേസുമായി ബന്ധപ്പെട്ട് എന്ത് കാര്യവും അവര്‍ ചോദിക്കട്ടെയെന്നും അവര്‍ ചെയ്യുന്നതെല്ലാം അവര്‍ ചെയ്യട്ടെയെന്നും വര്‍ഗീസ് പറഞ്ഞു.

ALSO READ:കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

Last Updated : Nov 9, 2023, 8:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.