ETV Bharat / state

മാലിന്യ വാഹിനിയായി കല്ലായിപ്പുഴ - കോഴിക്കോട്‌

വേണ്ടത്ര ജീവവായു പോലും കിട്ടാതെ മത്സ്യ സമ്പത്ത് നശിക്കുന്നു . വ്യവസായ ശാലകളിൽ നിന്നും വീടുകളിൽ നിന്നും ഒഴുകിവരുന്ന മാലിന്യങ്ങൾ പുഴയെ ഇല്ലാതാക്കുകയാണ്‌ ചെയ്യുന്നത്‌ .

കല്ലായിപ്പുഴ  മാലിന്യ വാഹിനി  കോഴിക്കോട്‌  Kallayipuzha
മാലിന്യ വാഹിനിയായി കല്ലായിപ്പുഴ
author img

By

Published : Sep 28, 2020, 7:45 AM IST

Updated : Sep 28, 2020, 9:04 AM IST

കോഴിക്കോട്‌: കോഴിക്കോടിന്‍റെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്‌ കല്ലായി പുഴയ്‌ക്കും. മലയാളസാഹിത്യ ലോകത്തിനും ചലച്ചിത്ര മേഖലയ്‌ക്കും ഏറെ പ്രീയപ്പെട്ടതായിരുന്നു ഒരു കാലത്ത്‌ കല്ലായി പുഴ. നിറഞ്ഞു നിന്നിരുന്ന കണ്ടൽക്കാടുകളും മീനുകളുമെല്ലാം പുഴയെ സമ്പന്നമാക്കിയിരുന്നു . എന്നാൽ ഇന്ന്‌ അശാന്തമാണ് ഈ പുഴ. വേണ്ടത്ര ജീവവായു പോലും കിട്ടാതെ മത്സ്യ സമ്പത്ത് നശിക്കുന്നു . വ്യവസായ ശാലകളിൽ നിന്നും വീടുകളിൽ നിന്നും ഒഴുകിവരുന്ന മാലിന്യങ്ങൾ പുഴയെ ഇല്ലാതാക്കുകയാണ്‌ ചെയ്യുന്നത്‌ . നീരൊഴുക്കില്ലാതായി. മാലിന്യങ്ങൾ തള്ളുന്നതോടെ പുഴയുടെ പഴയ പ്രതാപവും നഷ്‌ടമായിരിക്കുകയാണ്‌ . പുഴയെ വീണ്ടെടുക്കാൻ സംരക്ഷണ സമിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്‌. കല്ലായിയുടെ നഷ്‌ടപ്പെട്ട പ്രതാപം തിരികെ പിടിക്കാൻ കാത്തിരിക്കുകയാണ്‌ കല്ലായി പുഴയെ പ്രണയിക്കുന്നവരും .

Last Updated : Sep 28, 2020, 9:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.