കക്കോടിയിലെ തിരക്ക് കുറയ്ക്കുന്നതിനും സുഗമമായ ഗതാഗത സംവിധാനം ഒരുക്കാനും 2017 ൽ ആണ് ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ രണ്ടുവർഷം തികയും മുമ്പുതന്നെ റോഡ് പൂർണമായും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതെയാവുകയായിരുന്നു. റോഡ് തകർന്നതോടെ ഇരുചക്രവാഹനങ്ങൾ അടക്കം ഇതുവഴി വരാതെയായി. തകർന്ന ബൈപ്പാസ് റോഡ് ഇന്ന് നാട്ടുകാർക്കും സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഒരു ശാപം മാത്രമാണ്. തകർന്നുകിടക്കുന്ന റോഡിലെ പൊടി പാറി കടക്കാർക്കും സമീപത്തെ വീട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
എന്നാൽ ബൈപാസ് റോഡ് നവീകരിക്കുന്നതിനായുള്ള നടപടികൾ പൂർത്തീകരിച്ചതായാണ് അധികൃതരുടെ വാദം. ഈ മാസം അവസാനത്തോടെ പ്രവർത്തി ആരംഭിക്കാൻ സാധിക്കുമെന്ന് കക്കോടി പഞ്ചായത്ത് പ്രസിഡൻറ് കെ കെ ചോയിക്കുട്ടി അറിയിച്ചു.