ETV Bharat / state

ചടങ്ങ് മാത്രമായി ഇത്തവണ കടലുണ്ടി വാവുത്സവം - kadalundi vavulsavam 2020

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാവുത്സവം നടത്താൻ സംഘാടകർ തീരുമാനിച്ചത് ചടങ്ങ് കാണാൻ എക്കൊല്ലവും എത്തിയിരുന്ന ആയിരങ്ങളെ നിരാശയിലാക്കി

clt  കടലുണ്ടി വാക്കടവ്  കടലുണ്ടി വാവുത്സവം  കടലുണ്ടി വാവുത്സവം ചടങ്ങ് മാത്രം വാർത്ത  കൊവിഡ് കടലുണ്ടി വാവുത്സവം വാർത്ത  covid kadalundi vaavulsavam  corona kadalundi festival  kadalundi vavulsavam 2020
ചടങ്ങായി മാത്രം ഇത്തവണ കടലുണ്ടി വാവുത്സവം
author img

By

Published : Nov 16, 2020, 12:40 PM IST

Updated : Nov 16, 2020, 1:21 PM IST

കോഴിക്കോട്: മലബാർ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം ഇത്തവണ ചടങ്ങായി മാത്രം ചുരുങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാവുത്സവം നടത്താൻ സംഘാടകർ തീരുമാനിച്ചത് ചടങ്ങ് കാണാൻ എക്കൊല്ലവും എത്തിയിരുന്ന ആയിരങ്ങളെ നിരാശയിലാക്കി. വിപുലമായി നടക്കുന്നില്ലെങ്കിലും ഉത്സവം നടത്താൻ അനുമതി ലഭിച്ചതിന്‍റെ സന്തോഷം ഭാരവാഹികളും പങ്കുവെക്കുന്നു.

കടലുണ്ടി വാവുത്സവം ഇത്തവണ ചടങ്ങായി ചുരുങ്ങും

നാടും നഗരവും അണിഞ്ഞൊരുങ്ങാറുള്ള കടലുണ്ടി വാവുത്സവത്തിന്‍റെ ഭൂതകാല ഓർമകളിലാണ് കടലുണ്ടിക്കാർ. തുലാം മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് വാവുത്സവം അരങ്ങേറുന്നത്. കടലുണ്ടി വാക്കടവിൽ മകൻ ജാതവൻ അമ്മ ദേവിയെ കണ്ടുമുട്ടുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വാവുത്സവ ദിവസം ആയിരങ്ങളെത്തിയിരുന്നു. തുടർന്ന് ഉത്സവം കഴിയുന്നത് വരെ ഗ്രാമം ആഘോഷത്തിലായിരിക്കും. ജാതവനും അമ്മയും പിരിഞ്ഞ് ഈ വർഷത്തെ വാവുത്സവം സമാപിക്കുമ്പോൾ, വീണ്ടും വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് മനസ് നിറഞ്ഞാണ് ഓരോ കടലുണ്ടിക്കാരനും മടങ്ങുക. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. എങ്കിലും പകർച്ചവ്യാധിയും പ്രതിസന്ധിയും മറികടന്ന് കടലുണ്ടി വാക്കടവിൽ അടുത്ത വർഷം കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലാണ് മലബാറുകാർ.

Last Updated : Nov 16, 2020, 1:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.