ETV Bharat / state

കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് കെ സുരേന്ദ്രൻ - ഹിമാചൽ

ബിജെപിയല്ലാതെ കോൺഗ്രസിന് ഇനി വേറെ ഓപ്ഷനില്ല, ജനങ്ങൾ അവരെ കയ്യൊഴിഞ്ഞെന്നും ഹിമാചൽ ഗുജറാത്ത് ഫലം വരുമ്പോഴേക്കും അത് പ്രകടമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

K surendran  kpcc president  കോഴിക്കോട്  latest kerala news  kerala local news  kerala politics  kerala bjp  k surendran on k sudhakaran  കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് ബിജെപി  സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് സുരേന്ദ്രൻ  ഹിമാചൽ  ഗുജറാത്ത്
കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് സുരേന്ദ്രൻ
author img

By

Published : Nov 15, 2022, 1:26 PM IST

Updated : Nov 15, 2022, 2:24 PM IST

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമാന ചിന്താഗതിക്കാർ ഒരുപാട് കോൺ​ഗ്രസിലുണ്ടെന്നും അവരുടെയെല്ലാം മനസാണ് സുധാകരനിലൂടെ പുറത്ത് വരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയല്ലാതെ കോൺഗ്രസിന് വേറെ ഓപ്ഷനില്ല, ജനങ്ങൾ അവരെ കയ്യൊഴിഞ്ഞു, ഹിമാചൽ, ഗുജറാത്ത് ഫലം വരുമ്പോഴേക്കും അത് പ്രകടമാകും.

കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് സുരേന്ദ്രൻ

അടുത്ത പൊതുതെരഞ്ഞെടുപ്പോടെ അത് പൂർണമാകും. കെ സുധാകരന്‍റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്, കെപിസിസി പ്രസിഡന്‍റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല, പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്.

പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് ലീഗ് അഭിപ്രായം പറയുന്നതെന്നും കോൺഗ്രസിന്‍റേത് വല്ലാത്തൊരു ഗതികേടാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

Last Updated : Nov 15, 2022, 2:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.