ETV Bharat / state

ആർഎസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച; വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ടി ആരിഫലി

author img

By

Published : Feb 16, 2023, 4:28 PM IST

ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നുവെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലി

Jamathe Islami  Jamathe Islami General Secretary  T Arifali on amathe Islami and RSS discussion  T Arifali on Jamathe Islami and RSS discussion  Jamathe Islami E hind  T Arifali  ആർഎസ്എസ് ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച  വാര്‍ത്ത തെറ്റിധരിപ്പിക്കുന്നത്  ആരിഫലി  ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും  ഉഭയകക്ഷി ചർച്ച  ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി  മുസ്‌ലീങ്ങൾ  ആർഎസ്എസ്  ജമാഅത്തെ ഇസ്‌ലാമി  മുസ്‌ലിംലീഗ്
ആർഎസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച; വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി ടി.ആരിഫലി

കോഴിക്കോട്: ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി. ആർഎസ്എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളുമായി ചർച്ച നടത്തിയെന്നത് ശരിയാണെന്നും ഇതു രഹസ്യ ചർച്ചയായിരുന്നില്ലെന്നും ആരിഫലി വിശദീകരിച്ചു. അതേസമയം മുസ്‌ലീംകള്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കാൻ വേണ്ടി കൂടിയാണ് സർക്കാരിനെ ഒഴിവാക്കി ആർഎസ്എസ് എന്ന സംഘടനയുമായി ചര്‍ച്ച നടത്തിയതെന്നാണ് ആരിഫലിയുടെ ന്യായീകരണം.

മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് ആർഎസ്എസാണെന്നും ഇത് രാജ്യത്ത് വലിയ ക്രമസമാധാന പ്രശ്‌നമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും ആരിഫലി പറഞ്ഞു. എന്നാൽ ആർഎസ്എസ് നേതാക്കൾ എന്തു മറുപടിയാണ് ഈ വിഷയത്തിൽ നൽകിയതെന്ന ചോദ്യത്തിൽ നിന്നും താൻ ആ ചർച്ചയിൽ പങ്കെടുക്കാത്തത് കൊണ്ട് പറയാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ജനുവരി 14ന് ഡൽഹിയിൽ വച്ചാണ് ചർച്ച നടന്നത്. എന്നാല്‍ മറ്റ് മുസ്‌ലിം സംഘടനകളെല്ലാം ചർച്ചയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് സ്വകാര്യ താൽപര്യമുള്ളതുകൊണ്ടാവാം ആർഎസ്എസുമായി കൂടെയിരുന്നതെന്നാണ് സംഘടനകളുടെ പൊതുവിലുള്ള അഭിപ്രായം. തീവ്ര മത ചിന്തകളുമായി നടക്കുന്ന സംഘടനകളുമായി അനുരഞ്ജനത്തിന് പോയാൽ അത് വലിയ അപകടം ചെയ്യുമെന്നാണ് വിഷയത്തില്‍ മുസ്‌ലിംലീഗിന്‍റെ നിലപാട്.

  • " class="align-text-top noRightClick twitterSection" data="">

ആരിഫലിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ദാറുൽ ഉലൂം ദയൂബന്ത്, അജ്മീർ ദർഗ, ചില ശിഈ സംഘടന പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർഎസ്എസ് മുൻകൈയെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും ഇത് സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.

നജീബ് ജങ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർഎസ്എസ് നിർദേശാനുസരണം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിന്‍റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകൾ ഈ നാലുപേരുടെ മുന്നിലാണ് വച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസിന്‍റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണമെന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം.

ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർഎസ്എസുമായി ചർച്ച നടത്താമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ഒന്ന്, ആർഎസ്എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്‌ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആർഎസ്എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്. രണ്ട്, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. മുസ്‌ലിംകൾ രണ്ടാംതരം പൗരൻമാരാണെന്ന മോഹൻ ഭവഗതിന്‍റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വേഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു. അടച്ചിട്ട മുറിയിൽ ചർച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.