കോഴിക്കോട്: വലിയങ്ങാടിയിലെ മീൻ മാർക്കറ്റിൽ ഡെപ്യൂട്ടി മേയറുടെ മിന്നൽ പരിശോധന. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മാർക്കറ്റിൽ ഇന്ന് രാവിലെ മിന്നൽ പരിശോധന നടത്തിയത്. നിരവധി പേരാണ് മാർക്കറ്റിൽ സാമൂഹിക അകലം പോലും പാലിക്കാതെ ഒത്തുകൂടിയിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തിനെ തുടർന്ന് നിരവധി പേർക്കെതിരെ കേസെടുത്തു. ഇന്നലെ മാത്രം സംസ്ഥാനത്ത് 4990 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 24.66 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.