ETV Bharat / state

മംഗലാപുരം ബോട്ടപകടം; തെരച്ചിലിനായി നാവികസേനയും

തെരച്ചില്‍ തുടരുന്നത് കാണാതായ ഒമ്പത് പേര്‍ക്കായി.

author img

By

Published : Apr 14, 2021, 7:23 PM IST

Indian Navy missing fishermen missing fishermen at sea off Mangaluru Indian Navy assets deployed rescue mission for missing fishermen Mangaluru boat tragedy Fishing boat goes missing off Mangalore coast Indian Navy search operation മംഗലാപുരം ബോട്ടപകടം മംഗലാപുരം ബോട്ടപകടം തെരച്ചിലിനായി നാവികസേനയും ബോട്ട് അപകടം വാര്‍ത്ത
മംഗലാപുരം ബോട്ടപകടം; തെരച്ചിലിനായി നാവികസേനയും

കോഴിക്കോട്: മംഗലാപുരം ബോട്ടപടകത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനായി നാവികസേന കപ്പലുകളും വിമാനവും രംഗത്ത്. നാവികസേനയുടെ ഐഎന്‍എസ് ടിലാന്‍ചാങ്ങ്, ഐഎന്‍എസ് കല്‍പ്പേനി, ഗോവയില്‍ നിന്നുള്ള നിരീക്ഷണ വിമാനം എന്നിവയാണ് അപകടം നടന്ന മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് യാനങ്ങള്‍ നടത്തുന്ന തെരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നാവികസേനയുടെ സാന്നിധ്യം സഹായിക്കും.

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മംഗലാപുരത്ത് നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ബംഗാൾ സ്വദേശി സുനിൽദാസ്, തമിഴ്‌നാട് സ്വദേശി വേൽമുരുകൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. കടലിലാണ്ട് പോയ ബോട്ടിലുണ്ടായിരുന്ന മറ്റ് ഒമ്പത് പേര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. ബോട്ടിലുണ്ടായിരുന്നവരില്‍ ഏഴ് പേർ കന്യാകുമാരി സ്വദേശികളും മറ്റ് ഏഴ് പേർ ബംഗാള്‍ സ്വദേശികളുമാണ്.

മത്സ്യബന്ധനബോട്ട് കപ്പല്‍ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാകാമെന്നും കരുതുന്നു. സിംഗപ്പൂര്‍ കപ്പലിന്‍റെ പിറക് വശത്താണ് ബോട്ട് ഇടിച്ചത്. രക്ഷപ്പെട്ടവരും ഇത് സ്ഥിരീകരിക്കുന്നതായാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.