കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. തകർന്ന വീടിനുള്ളിൽ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഏഴുപേരെ നാട്ടുകാരും രണ്ടു പേരെ ഫയർഫോഴ്സ് എത്തിയുമാണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നേരത്തെ ഉണ്ടായിരുന്ന വീടിന്‍റെ മുകൾഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. വെണ്ണറയിൽ അരുണിന്‍റേതാണ് വീട്.
Also Read: Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം