ETV Bharat / state

നിപ : ഏഴ് പേരുടെ സ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോ​ഗ്യമന്ത്രി

നിലവിൽ സമ്പര്‍ക്ക പട്ടികയിലുള്ളത് ഹൈറിസ്‌ക് വിഭാ​ഗത്തിൽപ്പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേര്‍

author img

By

Published : Sep 6, 2021, 10:52 AM IST

Updated : Sep 6, 2021, 11:18 AM IST

health minister veena george on nipah outbreak in kozhikode  health minister  veena george  nipah outbreak in kozhikode  nipah outbreak  nipah virus  നിപ  നിപ വൈറസ്  പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  ആരോ​ഗ്യമന്ത്രി  വീണ ജോർജ്
നിപ; ഏഴ് പേരുടെ ശ്രവം കൂടി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്‌ക് വിഭാ​ഗത്തിൽപ്പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായും വീണ ജോർജ് അറിയിച്ചു.

രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാൽ അതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

നിപ : ഏഴ് പേരുടെ ശ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോ​ഗ്യമന്ത്രി

Also Read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോ​ഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ​ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.

നിപ ചികിത്സയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് ഇന്ന് മുതൽ പരിശീലനം നൽകിത്തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജിലെ മറ്റ് ചികിത്സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

Last Updated : Sep 6, 2021, 11:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.