ETV Bharat / state

പ്ലൈവുഡില്‍ ഗാന്ധിജിയുടെ ചിത്രശില്‍പം തീര്‍ത്ത് റിട്ടയേര്‍ഡ് അധ്യാപകൻ - പ്ലൈവുഡില്‍ ഗാന്ധിയുടെ ചിത്രശില്‍പം

ഗാന്ധി ശിൽപത്തിന്‍റെ അനാച്ഛാദനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് കോഴിക്കോട് ഡിസിസിയിൽ നടത്തും

ഗാന്ധി
author img

By

Published : Sep 29, 2019, 4:19 PM IST

Updated : Sep 29, 2019, 5:47 PM IST

കോഴിക്കോട്: ഗാന്ധിജിയുടെ പ്രതിമകൾ തയാറാക്കി പ്രശംസ നേടിയ റിട്ടയേർഡ് അധ്യാപകൻ ദേവസ്യ ദേവഗിരി കസ്‌തൂർബയോടൊപ്പമുള്ള ഗാന്ധിജിയുടെ പുതിയ ചിത്രശിൽപം ഒരുക്കി വീണ്ടും ശ്രദ്ധേയനാവുകയാണ്. പ്ലൈവുഡിന്‍റെ പ്രതലത്തിൽ സിമന്‍റ് ഉപയോഗിച്ചാണ് ഇത്തവണ ദേവസ്യ മാഷ് ഗാന്ധിജിയുടെ ചിത്രശിൽപം തീർത്തത്. അഞ്ച് അടി നീളവും മൂന്നടി വീതിയുമുള്ള പ്ലൈവുഡിൽ സിമന്‍റ് കൊണ്ട് തീർത്ത ഗാന്ധിജിയും കസ്‌തൂർബയും കാഴ്ച്ചക്കാർക്ക് നവ്യാനുഭവമാവുകയാണ്.

പ്ലൈവുഡില്‍ ഗാന്ധിജിയുടെ ചിത്രശില്‍പം തീര്‍ത്ത് റിട്ടയേര്‍ഡ് അധ്യാപകൻ

ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള എളുപ്പമാർഗം എന്ന നിലയിലാണ് ദേവസ്യ പ്രതിമകളും ശിൽപങ്ങളും തയാറാക്കുന്നത്. നേരത്തെ 30 മീറ്റർ ക്യാൻവാസിൽ പ്രശസ്‌ത വ്യക്തികളെ പേന കൊണ്ട് വരച്ച് ലോക റെക്കോർഡിട്ട ദേവസ്യക്ക് പ്ലൈവുഡ് പ്രതലത്തിൽ ഗാന്ധിയെ തീർക്കാൻ രണ്ടാഴ്ച്ച മാത്രമാണ് സമയം വേണ്ടി വന്നത്. ചിത്രശിൽപത്തിന്‍റെ അനാച്ഛാദനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് കോഴിക്കോട് ഡിസിസിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷം ഗാന്ധിയൻ ആശയ പ്രചരണങ്ങൾക്ക് കേരളത്തിലുടനീളം ഈ ചിത്ര ശിൽപം സഞ്ചരിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്യ.

Intro:ഗാന്ധിജിയുടെ അർദ്ധനായ പ്രതിമകൾ തയ്യാറാക്കി ശ്രദ്ധ നേടിയ റിട്ടയേർഡ് അധ്യാപകൻ ദേവസ്യ ദേവഗിരി ഗാന്ധിജി കസ്തൂർബയോടൊപ്പമുള്ള ചിത്രശിൽപ്പം ഒരുക്കി വിണ്ടും കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്നു

Body:പ്ലൈവുഡിന്റെ പ്രതലത്തിൽ സിമന്റ് ഉപയോഗിച്ചാണ് ഇത്തവണ ദേവസ്യ മാഷ് ഗാന്ധിജിയുടെ ചിത്രശിൽപ്പം തീർത്തത്. അഞ്ച് അടി നീളവും മൂന്നടി വീതിയുമുള്ള പ്ലൈവുഡിൽ സിമൻറ് കൊണ്ട് തീർത്ത ഗാന്ധിജിയും കസ്തൂർബയും കാഴ്ച്ചക്കാർക്ക് നവ്യാനുഭവമാവുകയാണ്. ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള എളുപ്പമാർഗം എന്ന നിലയിലാണ് ദേവസ്യ പ്രതിമകളും ശിൽപ്പങ്ങളും തയ്യാറാക്കുന്നത്. സർവീസിലുണ്ടായിരുന്ന കാലത്ത് തന്റെ ശിഷ്യർക്ക് ഗാന്ധിജിയെ വരക്കാൻ പഠിപ്പിക്കാനും ദേവസ്യ ശ്രദ്ധിച്ചിരുന്നു. നേരത്തെ 30 മീറ്റർ കാൻവാസിൽ പ്രശസ്ത വ്യക്തികളെ പേന കൊണ്ട് വരച്ച് ലോക റിക്കാർഡിട്ട ദേവസ്യക്ക് പ്ലൈവുഡ് പ്രതലത്തിൽ ഗാന്ധിയെ തീർക്കാൻ രണ്ടാഴ്ച്ച മാത്രമാണ് സമയം വേണ്ടി വന്നത്.

byte- ദേവസ്യ ദേവഗിരി

Conclusion:ചിത്രശിൽപ്പത്തിന്റെ അനാഛാദനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കോഴിക്കോട് ഡിസിസിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷം ഗാന്ധിയൻ ആശയ പ്രചരണങ്ങൾക്ക് ശേരളത്തിലുടനീളം ഈ ചിത്ര ശിൽപം സഞ്ചരിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്യ.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Sep 29, 2019, 5:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.