ETV Bharat / state

സംസ്ഥാനത്ത് ആദ്യമായി എയർ കണ്ടീഷൻ ചെയ്‌ത അങ്കണവാടിയിൽ ഇനി വൈഫൈ സംവിധാനവും

സംസ്ഥാനത്ത് വർണ കൂട്ട് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് എൺപത്തിയൊന്നാം നമ്പർ അങ്കണവാടിയിലാണ്. അങ്കണവാടി കുട്ടികൾക്കും അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കും വൈഫൈ കണക്ഷന്‍റെ പ്രയോജനം ലഭിക്കും

Anganwadi  Wi Fi connection in Anganwadi  first air conditioned Anganwadi  അങ്കണവാടിയിൽ ഇനി വൈഫൈ  സംസ്ഥാനത്ത് ആദ്യമായി എയർ കണ്ടീഷൻ ചെയ്‌ത അങ്കണവാടി  വർണ കൂട്ട്  കാരശ്ശേരി  വൈഫൈ
അങ്കണവാടിയിൽ ഇനി വൈഫൈ സംവിധാനവും
author img

By

Published : Sep 25, 2022, 12:06 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി എയർ കണ്ടീഷൻ സംവിധാനമൊരുക്കി ശ്രദ്ധേയമായ അങ്കണവാടിയിൽ വൈഫൈ കണക്ഷനും ലഭ്യമായി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് എൺപത്തിയൊന്നാം നമ്പർ അങ്കണവാടിയിലാണ് ബിഎസ്‌എൻഎലിന്‍റെയും പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്ററുടെയും സഹകരണത്തോടെ വൈഫൈ സംവിധാനം ഒരുക്കിയത്. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്താകെ വർണ കൂട്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

അങ്കണവാടിയിൽ വൈഫൈ സംവിധാനം

പദ്ധതി ആദ്യമായി നടപ്പിലാക്കിയത് നെല്ലിക്കാപറമ്പിലെ അങ്കണവാടിയിലാണ്. ഡിപ്പാർട്ട്‌മെന്‍റ് ഫണ്ടിന് പുറമെ ഗ്രാമപഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി കുട്ടികൾക്കും അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കും വൈഫൈ കണക്ഷന്‍റെ പ്രയോജനം ലഭിക്കും.

ഓൺലൈൻ പഠനത്തിനും ഇവിടെ സൗകര്യമൊരുക്കും. അത്യാവശ്യ ഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും വൈഫൈ സൗകര്യം ഉപയോഗിക്കാം. സ്‌മാർട്ട് ടിവി അടക്കം വിപുലമായ സൗകര്യങ്ങളും അങ്കണവാടിയില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി പി സ്‌മിത നിർവഹിച്ചു.

2007 ജൂലൈ 31ന് ആരംഭിച്ച അങ്കണവാടി 2015 സെപ്റ്റംബർ 18നാണ് സംസ്ഥാനത്തെ ആദ്യത്തെ എസി അങ്കണവാടി ആയി മാറിയത്. അങ്കണവാടിയിൽ വിപുലമായ ലൈബ്രറിയും ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.