ETV Bharat / state

അപൂര്‍വ രോഗത്തിന്‍റെ വേദനയിലും നിറകൂട്ടുകളുമായി നൗഫിയയും നസ്രിയയും - കോഴിക്കോട്

ചാലപ്പുറത്തുള്ള 'മൻ ദ കഫേ' ആർട്ട് ഗാലറിയില്‍ സഹോദരിമാരായ നൗഫിയയുടെയും നസ്രിയയുടെയും ചിത്രങ്ങളുടെയും കരകൗശലവസ്‌തുക്കളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ്

drawing exhibition by mentally challanged sisters  kozhikode  mann the art cafe  നിറകൂട്ടുകളുമായി നൗഫിയയും നസ്രിയയും  കോഴിക്കോട്  കോഴിക്കോട് പ്രാദേശിക വാര്‍ത്തകള്‍
അപൂര്‍വ രോഗത്തിന്‍റെ വേദനയിലും നിറകൂട്ടുകളുമായി നൗഫിയയും നസ്രിയയും
author img

By

Published : Jan 20, 2020, 1:41 PM IST

Updated : Jan 20, 2020, 3:21 PM IST

കോഴിക്കോട്: വേദനകളോട് പടപൊരുതി സഹോദരിമാരായ നൗഫിയയും നസ്രിയയും. വര്‍ണങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഈ പ്രതിഭകള്‍ രോഗത്തോട് പട പൊരുതി വരച്ച ചിത്രങ്ങളും നിർമിച്ച കരകൗശല വസ്‌തുക്കളും കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. ചാലപ്പുറത്തുള്ള 'മൻ ദ കഫേ' ആർട്ട് ഗാലറിയില്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്‌ചകളുടെ കലവറ തന്നെയാണ്.

അപൂര്‍വ രോഗത്തിന്‍റെ വേദനയിലും നിറകൂട്ടുകളുമായി നൗഫിയയും നസ്രിയയും

മാംസപേശികൾ ക്ഷയിച്ച് ചെറുതാകുന്ന അപൂർവ രോഗം പോലും ഇവരുടെ സർഗവാസനക്കു മുമ്പിൽ പരാജയപ്പെടുകയാണ്. സ്പൈനല്‍ മസ്‌കുലാർ അട്രോഫി രോഗത്തിന്‍റെ കഠിനമായ വേദന ഇവര്‍ മറികടക്കുന്നത് തങ്ങളുടെ സർഗ വാസന കൊണ്ടാണ്.

ഭിന്നശേഷിക്കാർ എന്നുള്ള വിളി സമൂഹത്തിൽ നിന്നും ഇല്ലാതാകണം എന്നാണ് ഇരുവരുടെയും ആഗ്രഹം. നല്ല പാട്ടുകാർ കൂടിയായ ഇവര്‍ക്ക് 2018 ൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ടുപാടാനുള്ള അവസരം ലഭിച്ചിരുന്നു. ചിത്രങ്ങൾ വാങ്ങി ആരെങ്കിലും തങ്ങളെ സഹായിക്കാൻ എത്തുമെന്നാണ് നൗഫിയയുടെയും നസ്രിയയുടെയും പ്രതീക്ഷ. പ്രദർശനം ജനുവരി 31 ന് സമാപിക്കും.

Intro:വേദനകളോട് പടപൊരുതി നൗഫിയയും നസ്രിയയും മൻ ദ ആർട് കഫെയിൽ ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്ചകളുടെ കലവറയാണ്Body:വേദനകളോട് പടപൊരുതി നൗഫിയയും നസ്രിയയും മൻ ദ ആർട് കഫെയിൽ ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്ചകളുടെ കലവറയാണ്. മാംസപേശികൾ ക്ഷയിച്ച് ചെറുതാകുന്ന അപൂർവ രോഗം പോലും അവരുടെ സർഗവാസനക്കു മുമ്പിൽ പരാചയപ്പെടുകയാണ്

അപൂർവ്വ രോഗമായ സ്പൈനർ മസ്കുലർ അട്രോഫി രോഗത്തിന് ഇരകളായ നൗഫിയയും നസ്രിയയും അവരുടെ വേദനകളിൽ നിന്നും രക്ഷപ്പെടുന്നത് അവരുടെ സർഗ വാസന കൊണ്ടാണ്.

മാംസപേശികൾ ക്ഷയിച്ച് ചെറുതാകുന്ന രോഗത്തോട് പട പെരുതി അവർ വരച്ച ചിത്രങ്ങളും നിർമിച്ച കരകൗശല വസ്തുക്കളും ചാലപ്പുറത്തുള്ള മൻ ദ കഫേ ആർട്ട് ഗാലറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാർ എന്നുള്ള വിളി സമൂഹത്തിൽ നിന്നും ഇല്ലാതാകണം എന്നാണ് ഇരുവരുടെയും ആഗ്രഹം.

വരും നല്ല പാട്ടുകാർ കൂടിയാണ്. 2018 ൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പാട്ടുപാടാനുള്ള അവസരം ഇരുവർക്കും ലഭിച്ചിരുന്നു
പ്രദർശനത്തിൽ ഉള്ള ചിത്രങ്ങൾ വാങ്ങി ആരെങ്കിലും തങ്ങളെ സഹായിക്കാൻ എത്തുമെന്നാണ് നൗഫിയയുടെയും നസ്രിയയുടെയും പ്രതീക്ഷ. പ്രദർശനം ജനുവരി 31 ന് സമാപിക്കും.Conclusion:ഇ ടി വി ഭാരതി
നസ്രിയ. കോഴിക്കോട്
Last Updated : Jan 20, 2020, 3:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.