കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. നായയെ മനഃപൂര്‍വം അഴിച്ചുവിട്ട് കടിപ്പിച്ചതാണെന്ന ആരോപണത്തെ തുടര്‍ന്ന് നായയുടെ ഉടമ റോഷനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായക്കൾ കടിക്കുന്നത് കണ്ടെങ്കിലും റോഷൻ സമീപത്തേക്ക് വന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചില്ലെന്നും നാട്ടുകാർ ഓടിക്കൂടിയതിന് ശേഷമാണ് റോഷൻ സമീപത്തേക്ക് വന്നതെന്നും നാട്ടുകാർ പറയുന്നു.
ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരൻ നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും ഇവയെ അശ്രദ്ധമായി തുറന്നു വിടുകയാണ്. നായയുടെ അക്രമം തുടർക്കഥയായതിൽ രോഷാകുലരായ നാട്ടുകാർ നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമാക്കി.
Also Read: മാവേയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംബ്ഡെയെ വധിച്ചതായി പൊലീസ്