കോഴിക്കോട്: കൊവിഡ് മഹാമാരി കർക്കടക ചികിത്സയിലും ആയുർവേദ ആശുപത്രികളിലും പിടിമുറുക്കുന്നു. കൊവിഡ് കാരണം രോഗികൾ ആയുർവേദ ആശുപത്രികളിൽ വരാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചൂട് കാലത്ത് നിന്നും തണുപ്പ് കാലത്തെക്കു ഋതു മാറുമ്പോൾ സന്ധി അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ ആയതുകൊണ്ടാണ് ആയുർവേദ ചികിത്സാ രീതികൾക്ക് കർക്കടക മാസത്തിൽ പ്രാധാന്യമേറുന്നത്. ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, കിഴി, ആവിക്കുളി തുടങ്ങിയ കർക്കടക ചികിത്സാരീതികളും രോഗപ്രതിരോധത്തിന് കഴിക്കാനുള്ള കർക്കടക കഞ്ഞി ഉൾപ്പെടെയുള്ള മരുന്നുകളും പണ്ട് കാലം മുതൽ തുടർന്ന് പോരുന്നതാണ്. ഈ ചികിത്സ രീതികളെ സുഖ ചികിത്സ എന്നും പറയപ്പെടുന്നു. കർക്കടകത്തിലെ ആയുർവേദ ചികിത്സാ രീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കർക്കടക കഞ്ഞി. ഞവര അരി, ഉലുവ, ദശമൂലം, ദശപുഷ്പം, ത്രികടു, ജീരകം, തേങ്ങാപ്പാൽ, മധുരം തുടങ്ങി 25ലേറെ കൂട്ടുകൾ ചേർത്താണ് കർക്കടക കഞ്ഞി തയ്യാറാക്കുന്നത്.
കൊവിഡിൽ കർക്കടക ചികിത്സകളും പ്രതിസന്ധിയില്‍ - കൊവിഡ്
കൊവിഡ് കാരണം ആയുർവേദ ആശുപത്രികളിൽ രോഗികൾ വരാത്ത അവസ്ഥയാണ് നിലവിലുള്ളത്