കോഴിക്കോട്: എലത്തൂരിലെ നാഷണലിസ്റ്റ് കോൺഗ്രസ് കേരള സ്ഥാനാർഥി സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവൻ എം.പി. സമവായ ചർച്ചയിൽ നിന്ന് എം.കെ രാഘവൻ ഇറങ്ങിപ്പോയി. പ്രശ്‌നത്തിൽ തീരുമാനമായില്ലെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് രാഘവൻ യോഗത്തെ അറിയിച്ചു.
എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധിച്ചു. എൻസികെയ്ക്ക് സീറ്റ് നൽകിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രശ്‌നപരിഹാരത്തിനായി കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ.വി തോമസ് ചർച്ച നടത്തുകയാണ്.