കോഴിക്കോട് : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഎമ്മിന്‍റെ പരിപാടിയില്‍ പങ്കെടുത്താന്‍ അത് ജനങ്ങള്‍ക്ക് അറപ്പും വെറുപ്പുമുണ്ടാക്കും. ആശയസംവാദത്തിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടിയുടെ ഓഫിസുകള്‍ ബംഗാളില്‍ ഫാം ഹൗസുകളാണെന്നും ആ അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
സോണിയ ഗാന്ധിയുമായി ആലോചിച്ച ശേഷം ശശി തരൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നെങ്കില്‍ അതില്‍ പ്രശ്‌നമില്ല, അത് അദ്ദേഹത്തിന്‍റെ കാര്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് വിലക്കിയ നടപടി കോണ്‍ഗ്രസിന്‍റെ രാഷ്‌ട്രീയ പാപ്പരത്തമാണ് സൂചിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേരത്തെ ആരോപിച്ചിരുന്നു.