കോഴിക്കോട്: പേരാമ്പ്രയിലെ മത്സ്യമാർക്കറ്റിൽ സംഘർഷം. സി.പി.എം - ലീഗ് പ്രവർത്തകർ തമ്മിലാണ് സംഘർഷം. മത്സ്യ വിപണനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പുറത്ത് നിന്നും ഓട്ടോയിൽ മത്സ്യവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. എന്നാൽ മത്സ്യ മാർക്കറ്റ് മുസ്ലിം ലീഗിന്‍റെ കുത്തകയാക്കിയിരിക്കുന്ന പ്രവണത ഒഴിവാക്കുന്നത് അന്വേഷിച്ചതാണ് പ്രശ്നത്തിന് വഴിവെച്ചതെന്ന് സി.പി.എം പ്രവർത്തകരുടെ വിശദീകരണം. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇരു പാർട്ടി പ്രവത്തകർക്കെതിരെയും പേരമ്പ്ര പൊലീസ് കേസെടുത്തു.
കോഴിക്കോട് പേരാമ്പ്രയിലെ മത്സ്യമാർക്കറ്റിൽ സംഘർഷം
സി.പി.എം - ലീഗ് പ്രവർത്തകർ തമ്മിലാണ് സംഘർഷം.