കോഴിക്കോട്: സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കോഴിക്കോട് എത്തി. വെള്ളിയാഴ്‌ച രാത്രി ഉണ്ടായ വിമാനാപകടത്തിന്‍റെ ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് ഹർദീപ് സിംഗ് പുരി സംഭവസ്ഥലം സന്ദർശിക്കുന്നത്. അപകടസ്ഥലം സന്ദർശിച്ച ശേഷം മുതിർന്ന സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുമായും വിദഗ്‌ധരുമായും അദ്ദേഹം ചർച്ച നടത്തും.
എയർക്രാഫ്റ്റ് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ ), ഫ്ലൈറ്റ് സേഫ്റ്റി വകുപ്പുകൾ കൂടുതൽ അന്വേഷണത്തിനായി നേരത്തെ കരിപ്പൂരിൽ എത്തിയിരുന്നു.