കോഴിക്കോട് : ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും ആക്‌ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്‌പിക്ക് മുന്നിലാണ് ഹാജരായത്. എഴുത്തുകാരിയായ ദളിത് യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെയാണ് നടപടി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജില്ല കോടതിയിൽ ഹാജരാക്കും. 2022 ജൂലായ് 15നാണ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ സിവിക് കൊയിലാണ്ടി പൊലീസിന് മുന്നിൽ ഹാജരായിരുന്നു.
ഒരു ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ആ കേസില്‍ സിവിക് ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. എല്ലാ ശനിയാഴ്‌ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.