കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചി കോഴിവില ഉയർന്നു. ഒരാഴ്ച്ച മുമ്പ് വരെ ഒരു കിലാ കോഴിയിറിച്ചിക്ക് 150 രൂപ ആയിരുന്നു. എന്നാൽ ഇപ്പോൾ കിലോയ്‌ക്ക് 210 -250 വരെയാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വില വർധനവിന് കാരണമായി പറയുന്നത്.
അതേസമയം നിലവിലുണ്ടായ വിലവർധന ബക്രീദ് -ഓണ വിപണി കണ്ടുള്ള കൃത്രിമ വിലക്കയറ്റമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. കൂടാതെ കോഴി തീറ്റക്ക് വില കൂടിയതും കൊവിഡ് പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.