ETV Bharat / state

പതിനാറാം തവണയും ഊട്ടുപുര ഭദ്രമാക്കി പഴയിടം മോഹനൻ നമ്പൂതിരി ; ഇക്കുറിയും കലോത്സവം വിഭവ സമൃദ്ധം - കേരള വാർത്തകൾ

എഴുപതുപേരടങ്ങുന്ന സംഘത്തിനൊപ്പം പഴയിടം സംസ്ഥാന കലോത്സവത്തിന്‍റെ ഊട്ടുപുരയിൽ പാചകത്തിന് തുടക്കമിടുമ്പോൾ ഏറ്റവും കൂടുതൽ പേർ ഭക്ഷണം കഴിച്ച 2013 ലെ കലോത്സവ റെക്കോഡ് ഇത്തവണ കോഴിക്കോട് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

pazhayidam mohanan namboothiri  kerala school kalolsavam  kerala news  malayalam news  kalolsavam food preparation  kalolsavam chef  school kalolsavam kitchen  പഴയിടം മോഹനൻ നമ്പൂതിരി  കലോത്സവം പാചകപ്പുര  കലോത്സവം ഊട്ടുപുര  കേരള സ്‌കൂൾ കലോത്സവ വാർത്തകൾ  സംസ്ഥാന സ്‌കൂൾ കലോത്സവം  പാചകപ്പുരയിൽ പഴയിടം മോഹനൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
കലോത്സവ ഊട്ടുപുര ഭദ്രമാക്കി പഴയിടം മോഹനൻ നമ്പൂതിരി
author img

By

Published : Jan 2, 2023, 9:51 PM IST

പഴയിടം മോഹനൻ നമ്പൂതിരി ഇടിവി ഭാരതിന് നൽകിയ അഭിമുഖം

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവം വിഭവ സമൃദ്ധമാക്കാൻ പഴയിടം മോഹനൻ നമ്പൂതിരി ഇത്തവണയും പാചകപ്പുരയിലെത്തി. ഇത് പതിനാറാം തവണയാണ് പഴയിടം യുവജനോത്സവ പാചകത്തിനെത്തുന്നത്. കോഴിക്കോട്ട് ഇത് മൂന്നാം തവണയാണ്. അഞ്ച് ദിവസങ്ങളിലായി രണ്ടര ലക്ഷത്തിലേറെ പേർ ഊട്ടുപുരയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷണം കഴിച്ച 2013ലെ മലപ്പുറം കലോത്സവത്തെ തീറ്റ കൊണ്ട് കോഴിക്കോട് മറികടക്കാനാണ് സാധ്യത. അതേ സമയം കാലങ്ങളായി നടത്തി വരുന്ന ഒരു ചടങ്ങിന് ഈ തവണ മാറ്റം വരുത്തിയതിൽ പഴയിടത്തിന് അതൃപ്‌തി ഉണ്ട്. പാൽ കാച്ചിയായിരുന്നു സാധാരണ പാചകപ്പുര ഉദ്‌ഘാടനം ചെയ്‌തിരുന്നത്. എന്നാൽ ഈ തവണ പാൽപ്പായസം തയ്യാറാക്കി വിതരണം ചെയ്യാനാണ് സംഘാടക സമിതി നിർദേശിച്ചത്.

ഓരോ ചടങ്ങിനും അതിൻ്റേതായ നിമിത്തം ഉണ്ടെന്ന് പറഞ്ഞ പഴയിടം ഇതൊരു പുതിയ തുടക്കമാകട്ടെ എന്നും പ്രത്യാശിച്ചു. എഴുപതുപേർ അടങ്ങുന്ന സംഘമാണ് പഴയിടത്തിനൊപ്പം കലവറയിലുള്ളത്. മൂന്ന് നേരവും ഭക്ഷണം വിളമ്പുന്നതിനോടൊപ്പം ഓരോ ദിവസവും പ്രത്യേക പായസങ്ങളും വിളമ്പുന്നതാണ് പഴയിടശൈലി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.