ETV Bharat / state

Central Team Will Visit Nipah Affected Areas നിപ ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം ഇന്ന് എത്തും, പരിശോധനയ്‌ക്ക് അയച്ച 11 സാംപിളുകള്‍ നിപ്പ നെഗറ്റീവ്

author img

By ETV Bharat Kerala Team

Published : Sep 15, 2023, 8:29 AM IST

Updated : Sep 15, 2023, 10:31 AM IST

central team will arrive today to visit the Nipah affected areas : ബുധനാഴ്‌ച പരിശോധിച്ച് ഇന്നലെ പുറത്തുവന്ന 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (RGCB) മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും

nipah follow  The central team will arrive today to visit  നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും  നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം  വവ്വാലുകളുടെ സാമ്പിൾ ശേഖരണം  രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിമൊബൈൽ  സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950  രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ  287 പേർ ആരോഗ്യ പ്രവർത്തകരും  213 പേർ ഹൈ റിസ്‌ക്‌ പട്ടിക  30 എണ്ണത്തിൻ്റെ ഫലം ഇനി വരാനുണ്ട്  വെൻ്റിലേറ്ററിൽ കഴിയുന്ന 9 വയസുകാരൻ്റെ നില  central team will visit the Nipah affected areas  central team Nipah  Nipah affected areas Visiting  Nipah virus updates  nipah virus latest news  കേന്ദ്രസംഘം കോഴിക്കോടെത്തും
The Central Team Will Arrive Today

കോഴിക്കോട്: നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. വവ്വാലുകളുടെ സാമ്പിൾ ശേഖരണത്തിനും തുടക്കമിടും. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (RGCB) മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും (The Central Team Will Arrive Today).

അതിനിടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ്റെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് പുതുതായി ചേർത്തത്. 287 പേർ ആരോഗ്യ പ്രവർത്തകരും ഇതിൽ 213 പേർ ഹൈ റിസ്‌ക്‌ പട്ടികയിലുമാണ് ഉൾപ്പെട്ടത്. 21 ദിവസം ഇവർ ഐസോലേഷനിൽ കഴിയണം. ബുധനാഴ്‌ച പരിശോധിച്ച് ഇന്നലെ പുറത്തുവന്ന 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു.

30 എണ്ണത്തിൻ്റെ ഫലം ഇനി വരാനുണ്ട്. 34 പേരാണ് മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ കഴിയുന്നത്. ഇതിൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് എത്തിയ 5 പേർ ഐസിയുവിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളിലായി 8 പേരും ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ച 3 പേരിൽ വെൻ്റിലേറ്ററിൽ കഴിയുന്ന 9 വയസുകാരൻ്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ചികിത്സക്കായി ഓസ്ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആൻ്റിബോഡി എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.

ALSO READ:Nipah School Holiday നിപ; കോഴിക്കോട് ശനിയാഴ്‌ചയും സ്‌കൂളുകള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കോഴിക്കോട് ജില്ലയിൽ കൂടുതൽ പേർക്ക് നിപ സ്ഥിരീകരിച്ചതോടെ ശനിയാഴ്‌ച (16.09.2023) സ്‌കൂളുകൾക്ക് അവധി നൽകി ജില്ല കലക്‌ടർ (Nipah School Holiday). ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു.

10 ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്താനും വിവാഹ സത്കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരമാവധി ആളുകളെ ചുരുക്കണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചിരുന്നു.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ല കലക്‌ടർ എ ഗീത ഐഎഎസ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

മെഡിക്കൽ കോളേജിലെ വിദഗ്‌ധ ഡോക്‌ടർമാർ, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രഗ്‌സ് കൺട്രോളർ, ഭക്ഷ്യസുരക്ഷ കമ്മീഷണർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ്, നാഷണൽ പബ്ലിക് ഹെൽത്ത് ലാബ് അടങ്ങിയ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗവും ചേർന്നിരുന്നു.

Last Updated : Sep 15, 2023, 10:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.