ETV Bharat / state

സ്കുള്‍ വിദ്യാര്‍ഥിനിയെ ബസിനകത്ത് വച്ച് കയറിപ്പിടിച്ചു; ഡ്രൈവര്‍ പിടിയില്‍ - കോഴിക്കോട് പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ബസിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവര്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു

sexual assault in moving bus in kozhikode  bus driver arrested for molesting minor girl  കോഴിക്കോട് പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് ബസ് ഡ്രൈവര്‍ അറസ്റ്റില്‍  കോഴിക്കോട് ബസിലെ പീഢനം
പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:ബസ് ഡ്രൈവര്‍ പിടിയില്‍
author img

By

Published : Jan 22, 2022, 2:18 PM IST

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിന്‍റെ ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ (34) ആണ് പിടിയിലായത്.

ബസിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിര്‍ത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളജ് സ്റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ് നിർത്തി കുട്ടിയെ ഡ്രൈവർ കടന്നുപിടിക്കുകയായിരുന്നു.

ആദ്യ ട്രിപ്പായതിനാൽ ബസ്സില്‍ മറ്റ് ജീവനക്കാർ ഉണ്ടായിരുന്നില്ല. ബസിന്‍റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. തുടർന്ന് സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു.
ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പൊലീസ് ബസ് പിന്തുണർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം; 239 തടവുകാര്‍ക്ക്‌ കൊവിഡ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.