കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ (19) അറസ്റ്റിൽ (Brother Arrested For Molesting Minor Girl). രണ്ട് വർഷത്തോളമായി വീട്ടിൽ വച്ച് നിരവധി തവണ പീഡനത്തിനിരയായി എന്നാണ് പതിനേഴുകാരിയുടെ മൊഴി. വയനാട് സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായി താമരശ്ശേരിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു (Kozhikode Thamarassery POCSO case).
അമ്മ വീട്ടുജോലിക്ക് പോകുന്ന സമയം നോക്കിയായിരുന്നു സഹോദരന്‍റെ അതിക്രമം. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 17കാരിയെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഈ വിവരം രണ്ട് ദിവസം മുമ്പ് പെൺകുട്ടി സ്‌കൂളിലെ കൂട്ടുകാരിയോട് വെളിപ്പെടുത്തി.
തുടർന്ന് സുഹൃത്ത് പീഡനവിവരം അധ്യാപകരോട് പറഞ്ഞു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് 20കാരൻ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ( Minor Girl Was Kidnapped And Raped) കേസിൽ 20 കാരൻ പിടിയിലായിരുന്നു. പന്തളം തെക്കേക്കര സ്വദേശി അഭിജിത് കെ എസ് (20) ആണ് അറസ്റ്റിലായത്. കൊടുമൺ പൊലീസാണ് ഇയാളെ പിടികൂടിയത്. (Pandalam Rape Case). 2021 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം .
പെൺകുട്ടിയെ പല തവണ ഇയാൾ പീഡിനത്തിനിരയാക്കി എന്നാണ് പരാതി. ഇരുവരുടെയും വീഡിയോ കയ്യിലുണ്ട് എന്ന് പറഞ്ഞ് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സെപ്‌റ്റംബർ 14 ന് രാത്രി എട്ട് മണിയോടെ കൊടുമൺ പൊലീസ് ഇൻസ്‌പെക്‌ടർ വി എസ് പ്രവീണിന്‍റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി.
പന്ത്രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് പിതാവിന്‍റെ സുഹൃത്ത്: സുഹൃത്തിന്‍റെ മകളായ പന്ത്രണ്ടാം ക്ലാസുകാരിയെ ഭാര്യയുടെ സഹായത്തോടെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി ഡൽഹി സർക്കാരിന്‍റെ വനിത ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടർ. (Delhi Government officer). ഇയാൾക്കെതിരെ പോക്സോ(POCSO) നിയമ പ്രകാരം കേസെടുത്തു. സംഭവത്തിന് കൂട്ടുനിന്ന ഭാര്യക്കെതിരെയും കേസ് എടുത്തു. നോർത്ത് ഡൽഹിയിലെ ബുരാരിയിലാണ് സംഭവം.
2020 നും 2021 നും ഇടയിലാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 2020ൽ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ പെണ്‍കുട്ടി വിഷാദാവസ്ഥയിലായിരുന്നു. ഇതിനിടെ പ്രതി കുട്ടിയെ സഹായിക്കാനെന്ന വ്യജേന സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഇയാൾ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ഇതിനിടെ പെണ്‍കുട്ടി ഗർഭിണിയായി. തുടർന്ന് കുട്ടി ഈ വിവരം പ്രതിയുടെ ഭാര്യയെ അറിയിക്കുകയായിരുന്നു. എന്നാൽ ഭാര്യ ഗർഭഛിദ്രത്തിനുള്ള ഗുളിക ഇവരുടെ മകനെക്കൊണ്ട് വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നൽകുകയും ചെയ്‌തു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.