കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപിക്ക് ജയം. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് മേൽ വിജയം സ്വന്തമാക്കിയത്. ബൈജുവിന്‍റെ ജയത്തോടെ അത്തോളിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.
എൽഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച നിലവിലെ പ്രസിഡന്‍റ് ചിറ്റൂർ രവീന്ദ്രനെയാണ് ബിജെപി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവിടെ രഞ്ജിത്ത് കൂമുള്ളിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2010ൽ യുഡിഎഫ് ഭരിച്ച പഞ്ചായത്തിൽ 2015ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എന്നാൽ, ഇത്തവണ 58 വോട്ടിന് ബൈജു കൂമുള്ളി വിജയിക്കുകയായിരുന്നു.