ETV Bharat / state

പ്രവാചക സ്മരണയില്‍ വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു

സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി പിറവിയെടുത്ത മുഹമ്മദ് നബിയുടെ 1496-ാം ജന്മദിനമാണ് സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്.

Nabidinam  Believers celebrated Nabidinam  പ്രവാചക സ്മരണ  നബിദിനം  മുഹമ്മദ് നബി  നബിദിനം 2021  Nabidinam news  നബിദിനം വാര്‍ത്ത
പ്രവാചക സ്മരണയില്‍ വിശ്വാസികള്‍ നബിദിനം ആഘോഷിച്ചു
author img

By

Published : Oct 19, 2021, 12:31 PM IST

Updated : Oct 19, 2021, 1:45 PM IST

കോഴിക്കോട്/കൊച്ചി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണകള്‍ പുതുക്കി വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ 1496-ാം ജന്മദിനമാണ് സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പ്രഭാതമൗലീദ്, അന്നദാനം, കുട്ടികളുടെ കലാപരിപാടികൾ, മൗലീദ് പരയണം തുടങ്ങിയവ നടന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെയും മഴക്കെടുതിയുടെയും പശ്ചാതലത്തിൽ മീലാദ് ആഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് മീലാദ് പങ്കു വെക്കുന്നതെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്‌ജിദ് ഇമാം അബ്‌ദുസലാം സഖാഫി പറഞ്ഞു.

പ്രവാചക സ്മരണയില്‍ വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു

ജനങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വിളംബരം ചെയ്യുകയാണ് നബിദിനാഘോഷം. വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്. മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read: ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ രാവിലെ 11 മണിയോടെ തുറക്കും; കനത്ത ജാഗ്രത

കോഴിക്കോട് മാവൂർ കുറ്റിക്കടവ് മഹല്ല് മീലാദ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷത്തിന് വി.വി. അബുഹാജി പാതക ഉയർത്തി. മങ്ങാട്ട് അബ്ദു റസാഖ്, അബ്ദു റഹ്മാൻ ദരിമി, ഒ.സി. അബ്ദുറഹ്മാൻ, മഠത്തിൽ മുഹമ്മദ് ഹാജി, പള്ളിക്കൽ ഖാദർ മുസ്ലിയാർ, കാവാട്ട് അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.

മദ്രസ വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്രകൾ നബിദിനാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമായിരുന്നു. എന്നാൽ ഇത്തവണ ഘോഷയാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

നബിദിനം ചരിത്രമിങ്ങനെ

ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഖുറൈശി ഗോത്രത്തിൽ ആമിന, അബ്‌ദുല്ല ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി ജനിച്ചത്. ജനനത്തിന് രണ്ട് മാസം മുമ്പ് പിതാവും ആറാം വയസിൽ മാതാവും മരണപ്പെട്ട് അനാഥനായിട്ടായിരുന്നു മുഹമ്മദ് നബി വളർന്നത്. പിതൃ സഹോദരനായ അബൂ ത്വാലിബിന്‍റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്.

ഇരുപത്തിയഞ്ചാം വയസിലായിരുന്നു വിധവയായ ഖദീജയെ വിവാഹം കഴിച്ചത്. ജനങ്ങൾ വിശ്വസ്ഥൻ എന്ന് അർത്ഥം വരുന്ന അൽ അമീൻ എന്നായിരുന്നു മുഹമ്മദ് നബിയെ വിളിച്ചിരുന്നത്.

40മത്തെ വയസിലാണ് പ്രവാചകത്വം ലഭിക്കുന്നതും ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതും. ദൈവിക വചനമായ വേദ ഗ്രന്ഥം ജനങ്ങളെ പഠിപ്പിച്ചായിരുന്നു മുഹമ്മദ് നബിയുടെ പ്രബോധന പ്രവർത്തനങ്ങൾ നടന്നത്. സാമ്പ്രദായിക വിശ്വാസധാരകൾക്കെതിരായ ഏക ദൈവവിശ്വാസ പ്രചാരണം ഖുറൈശി സമൂഹത്തിന്‍റെ ശക്തമായ എതിർപ്പിന് കാരണമായി.

കൊടിയ മർദ്ദനങ്ങളും വധശ്രമങ്ങളും അതിജീവിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ജന്മദേശമായ മക്കയിൽ നിന്നും മുഹമ്മദ് നബിക്കും അനുയായികൾക്കും പലായനം ചെയ്യേണ്ടി വന്നു. ഇതാകട്ടെ മദീന കേന്ദ്രീകരിച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ പിറവിക്ക് കാരണമായി. പിന്നീട് മക്ക കീഴടക്കി ഭരണമേറ്റെടുത്തെങ്കിലും തന്നെ ആക്രമിച്ചവരെയും, ജന്മനാട്ടിൽ നിന്ന് ആട്ടിയോടിച്ചവരോടും പ്രതികാരമില്ലന്ന് പ്രഖാപിച്ച് 'മക്കം ഫത്ഹ് ' നടപ്പിലാക്കി.

യുദ്ധവും മദ്യവുമുൾപ്പടെ സർവ അരാചകത്വവും കൊടികുത്തി വാഴുകയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്‌തിരുന്ന സമൂഹത്തെ പരിഷ്‌കരിക്കുകയെന്ന ദൗത്യമാണ് പ്രവാചകൻ മുഹമ്മദ് നബി നിർവഹിച്ചത്. 63 വർഷത്തെ തന്‍റെ മാതൃകപരമായ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് ചരിത്രം മുഹമ്മദ് നബിയെ വിലയിരുത്തുന്നത്.

മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും അനുസ്‌മരിച്ചാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.

Last Updated : Oct 19, 2021, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.