ETV Bharat / state

ആൽമരം കടപുഴകി വീണു; പാലം അപകടത്തിൽ - ആൽമരം വീണ് പാലം അപകടത്തിൽ

കഴിഞ്ഞ രാത്രി സംഭവിച്ച അപകടത്തിൽ പാലത്തിന്‍റെ കൈവരികൾ തകരുകയും ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്‌തു

ആൽമരം
author img

By

Published : Sep 6, 2019, 11:55 AM IST

Updated : Sep 6, 2019, 2:19 PM IST

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും ആൽമരം കടപുഴകി വീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചു. മാവൂർ - പെരുവയൽ പഞ്ചായത്തുകളെ ചാത്തമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെട്ടികടവ് പാലത്തിന് മുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിൽ മരം വീണത്. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെടുകയും പാലത്തിന്‍റെ കൈവരികൾ തകരുകയും ചെയ്തു. നിത്യേന വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

ആൽമരം കടപുഴകി വീണ് പാലം അപകടത്തിൽ
ചാത്തമംഗലം പഞ്ചായത്ത് അധികൃതരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മരം മുറിച്ചുമാറ്റി ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ബീന പറഞ്ഞു. കൂറ്റൻ മരമായതിനാൽ ക്രെയിൻ ഉപയോഗിച്ച് മാത്രമേ മുറിച്ചു മാറ്റാനാകൂവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. അല്ലാത്തപക്ഷം പാലത്തിന് വീണ്ടും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞവർഷവും ഇത്തരത്തിൽ മരം വീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത്തവണ പി.ഡബ്ല്യു.ഡി പാതയിലുള്ള മരമായതിനാൽ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎയോടും കലക്‌ടറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

Intro:ആൽമരം കടപുഴകി വീണു പാലം അപകടത്തിൽ Body:കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലത്തിനു മുകളിലേക്ക് മരം കടപുഴകി വീണു പാലത്തിന് കേടു പാടുകൾ സംഭവിച്ചു മാവൂർ പെരുവയൽ പഞ്ചായത്തുകളെ ചാത്തമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെട്ടി കടവ് പാലത്തിനു മുകളിലേക്കാണ് വലിയ ആൽമരം വീണത്

മാവൂർ പെരുവയൽ പഞ്ചായത്തുകളെ ചാത്തമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെട്ടി കടവ് പാലത്തിന് മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ ആൽമരം കടപുഴകി വീണത് ഇതോടെ ഗതാഗതം പൂർണമായി തടസ്സപ്പെടുകയും പാലത്തിൻറെ കൈവരികൾ തകരുകയും ചെയ്തു നിത്യേന വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യാറുള്ളത്
ചാത്തമംഗലം പഞ്ചായത്ത് അധികൃതരും പി. ഡബ്ല്യു. ഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
മരം മുറിച്ചുമാറ്റാൻ മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും
ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് മരം മുറിച്ചുമാറ്റാൻ കഴിഞ്ഞില്ല കൂറ്റൻ മരം ആയതിനാൽ ക്രെയിൻ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മാത്രമേ മുറിച്ചു മാറ്റാൻ കഴിയു എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു അല്ലാത്തപക്ഷം പാലത്തിനു വീണ്ടും അപകടം സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു എന്നാൽ ക്രെയിൻ ഉൾപ്പെടെയുള്ളവ എത്തിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം എത്രയും പെട്ടെന്ന്പു നസ്ഥാപിക്കുമെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ .എസ് .ബീന പറഞ്ഞു

കഴിഞ്ഞവർഷവും ഇത്തരത്തിൽ മരംവീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു ഇത്തവണ വീണത് പിഡബ്ല്യുഡി റോഡിലുള്ള മരം ആയതുകൊണ്ട് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം. എൽ. എയെയും. കലക്ടറെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചുConclusion:ബൈറ്റ്: ബീന ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്
Last Updated : Sep 6, 2019, 2:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.