ETV Bharat / state

Attack Against Police Kozhikode: ഭർത്താവിനെതിരെ യുവതിയുടെ പരാതി, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

man arrested for attacking police : കോഴിക്കോട് മാടാക്കര സ്വദേശി റൗഫ് എന്നയാളാണ് പൊലീസിനെ ആക്രമിച്ചത്. എഎസ്ഐ വിനോദ്, സീനിയർ സിപിഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

police attacked  Attack Against Police kozhikode  man arrested for attacking police  Kozhikode police attack  Attack Against Police three officials injured  പൊലീസിന് നേരെ ആക്രമണം  കോഴിക്കോട് പൊലീസിനെ ആക്രമിച്ചു  പൊലീസിന് ആക്രമിച്ച് ഗൃഹനാഥൻ  കോഴിക്കോട് ആക്രമണം പൊലീസുകാർക്ക് പരിക്ക്  കോഴിക്കോട് എഎസ്‌ഐക്ക് നേരെ ആക്രമണം
Attack Against Police Kozhikode
author img

By ETV Bharat Kerala Team

Published : Sep 30, 2023, 11:19 AM IST

Updated : Sep 30, 2023, 3:58 PM IST

ഭർത്താവിനെതിരെ യുവതിയുടെ പരാതി, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം

കോഴിക്കോട്: വീട്ടിൽ ശല്യമുണ്ടാക്കിയ ഭർത്താവിനെതിരെ യുവതി നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിന് നേരെ ആക്രമണം (Attack Against Police Kozhikode). ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി റൗഫാണ് (38) പൊലീസിനെ ആക്രമിച്ചത്. കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

എഎസ്ഐ വിനോദ്, സീനിയർ സിപിഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പും തകർത്തു. വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം. റൗഫ് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടച്ചതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെ റൗഫ് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ എഎസ്ഐ വിനോദിന് തലയ്ക്ക് പരിക്കേറ്റു. ഗംഗേഷിൻ്റെയും സുരേഷിൻ്റയും സമയോചിതമായ ഇടപെടൽ കാരണം വിനോദ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ചു. കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌ത്, മജിസ്ട്രേറ്റിൻ്റെ നിർദേശ പ്രകാരം പൊലീസ് കാവലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് (man arrested for attacking police). കൊയിലാണ്ടി സിഐ എം പി ബിജുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസിന് നേരെ ആക്രമണം: ഇതിന് മുൻപും പൊലീസിനെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും മർദിച്ചയാളെ പിടികൂടാനെത്തിയ പൊലീസിന്‍റെ ജീപ്പ് പ്രതി അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ ബാലരാമപുരം തലയലില്‍ സ്വദേശി സതീഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയിലെത്തി ഭാര്യ വിജിതയെയും മകനെയും ആക്രമിക്കാൻ ശ്രമിച്ച സതീഷിനെ പിടികൂടാനായിരുന്നു ബാലരാമപുരം പൊലീസ് സംഘം സതീഷിന്‍റെ വീട്ടിൽ എത്തിയത്.

മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യ വിജിതയെ മർദിച്ചു. മർദനത്തെ തുടർന്ന് അവശനിലയിലായ വിജിതയെ മകൻ അജീഷ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, സതീഷ് ഇത് തടഞ്ഞു. തുടർന്ന് മകനായ അജീഷ് ബാലരാമപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സതീഷിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് സംഘം വീട്ടിൽ എത്തിയത്. പൊലീസ് എത്തിയപ്പോഴും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു.

Also read: Crime | മദ്യപിച്ചെത്തി ഭാര്യയേയും മകനെയും മർദിച്ചു, പിടികൂടാനെത്തിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് അടിച്ചുതകർത്തു; പ്രതി പിടിയിൽ

പൊലീസിനെ കണ്ട പ്രതി കൂടുതൽ അക്രമാസക്തനായി വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്ന് തീപടർത്താൻ ശ്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് ബലപ്രയോഗത്തിലൂടെ സതീഷിനെ പൊലീസ് കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി. ജീപ്പിൽ കയറിയ സതീഷ് കൈകൊണ്ട് ജീപ്പിന്‍റെ പിൻവശത്തെ ചില്ല് ഇടിച്ച് തകർക്കുകയായിരുന്നു.

കോട്ടയം പാമ്പാടിയിലും പൊലീസിനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. വീട്ടുവഴക്കിനെ തുടർന്ന് യുവതിയുടെ പരാതി പ്രകാരം അന്വേഷിക്കാനെത്തിയ പൊലീസിനെ പ്രതി ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ജിബിൻ ലോബോയ്‌ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസിനെ ആക്രമിച്ചത്. പാമ്പാടി എട്ടാം മൈലിലാണ് സംഭവം. ഭർത്താവ് യുവതിയെ മർദിക്കുന്നു എന്ന പരാതിയിൽ അന്വേഷണം നടത്താനാണ് പൊലീസ് സംഘം എത്തിയത്.

Last Updated : Sep 30, 2023, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.