കോഴിക്കോട്: പൊറ്റമ്മലില്‍ കഴിഞ്ഞ ദിവസം നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. തിരുന്നല്‍വേലി ഗണേഷ് (49) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
നേരത്തെ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. സെപ്തംബര്‍ 26നായിരുന്നു സംഭവം. എട്ട് തെഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. അതിൽ അഞ്ചു പേരാണ് അപകടത്തിൽ പെട്ടത്.
തിരുനൽവേലി സ്വദേശികളായ സലിം, കാർത്തിക് എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചു. ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ വെച്ചുമായിരുന്നു മരിച്ചത്.
ഗണേഷ്, തങ്കരാജ്, ജീവ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിൽ നിന്നും സ്ലാബുകൾ കൊണ്ടുവന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു നിർമാണം. സ്ലാബ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
കൂടുതല്‍ വായനക്ക്; പൊറ്റമ്മലില്‍ നിര്‍മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു