കോഴിക്കോട്: കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ എന്താണ് തെറ്റെന്ന് മന്ത്രി എ.കെ.ബാലൻ. സത്യം ജയിക്കുമെന്ന് ജലീൽ തന്നെ പറഞ്ഞു. പ്രതിപക്ഷം വായിൽ തോന്നിയത് പറയുന്നു.
മന്ത്രിമാരെ വഴി നടത്തില്ലെന്ന് പ്രതിപക്ഷം പറയുന്നത് തങ്ങൾ സഹിക്കുകയാണന്നും സ്റ്റേറ്റ് കാറും പൊലീസ് അകമ്പടിയും എപ്പോഴും ആവശ്യമില്ലാത്തവരാണ് തങ്ങൾ എന്നും എകെ ബാലൻ നാദാപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പെരിയ കേസിൽ കുറ്റപത്രം തള്ളാതെ സിബിഐ അന്വേഷണം അനുവദിച്ചതിൽ വ്യക്തത കുറവുണ്ടെന്നും അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.