കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപ്പിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതി അനുവദിച്ച പോലീസ് കസ്റ്റഡി കലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഇരുവരെയും അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് വീണ്ടും കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതി നൽകുകയായിരുന്നു. അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലീസാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യ്തത്. സംഭവം സിപിഎമ്മിനുള്ളില്‍ ചർച്ചാവിഷയമായിരിക്കുകയാണ്.