ETV Bharat / state

പന്തീരാങ്കാവ് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു - pantheerankavu

ആദിൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു

പന്തീരാങ്കാവ് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു  പന്തീരാങ്കാവ് ദേശീയപാതയിൽ വാഹനാപകടം  പന്തീരാങ്കാവ് ദേശീയപാത  കൊടൽ നടക്കാവ്  കോഴിക്കോട്  accident in pantheerankavu national high way; one died  accident in pantheerankavu national high way  kozhikode  pantheerankavu  accident
പന്തീരാങ്കാവ് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു
author img

By

Published : Feb 25, 2021, 9:54 AM IST

കോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാതയിലെ കൊടൽ നടക്കാവിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ പേര്യ സ്വദേശി പൊക്കാരത്ത് സെയ്‌തലവിയുടെ മകൻ ആദിൽ (19) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആദിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച വാഹനം നിർത്താതെ പോയതായി പ്രദേശവാസികൾ അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച്‌ ഇന്ന് കണിയാത്ത് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സുബൈദയാണ് മാതാവ്. അബ്‌ദുൽ ഖാദർ അഷ്‌റഫി, അബ്‌ദുൽ സമദ്, ഫിദ ഫഹ്‌മി എന്നിവരാണ് സഹോദരങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.