ETV Bharat / state

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങൾക്കെതിരെ എബിവിപിയുടെ സ്വാഭിമാന റാലി

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സൺ കോർണറിൽ സമാപിച്ചു

swabhiman march  abvp  caa  kozhikode  പൗരത്വ ഭേതഗതി നിയമം  പ്രതിഷേധങ്ങൾക്കെതിരേ എബിവിപി യുടെ സ്വാഭിമാന റാലി
പൗരത്വ ഭേതഗതി നിയമം: പ്രതിഷേധങ്ങൾക്കെതിരേ എബിവിപി യുടെ സ്വാഭിമാന റാലി
author img

By

Published : Dec 21, 2019, 10:13 PM IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ എബിവിപി യുടെ നേതൃത്വത്തിൽ കോഴിക്കോട് സ്വാഭിമാന റാലി നടത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സൺ കോർണറിൽ സമാപിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കപട മതേതരവാദികൾ നടത്തുന്ന ആസൂത്രിതമായ വ്യാജ പ്രചാരണങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ടുള്ള അക്രമങ്ങൾക്ക് കാരണമെന്ന് എം.എം. ഷാജി പറഞ്ഞു. അതിനാൽ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാനാണ് നിയമത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എബിവിപി റാലി നടത്തിയതെന്നും ഷാജി പറഞ്ഞു. എബിവിപി ജില്ലാ പ്രസിഡന്‍റ് അമൽ മനോജ്, സംസ്ഥാന സമിതി അംഗം അഞ്ജലി, കെ.വി. രജീഷ്, വിസ്മയ പിലാശേരി, പ്രവീൺ തെഞ്ചേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Intro:പൗരത്വ ഭേതഗതി നിയമം: പ്രതിഷേധങ്ങൾക്കെതിരേ എബിവിപി യുടെ സ്വാഭിമാന റാലി

Body:രാഷ്ട്രമാണ് പ്രധാനം രാഷ്ട്രീയ മുതലെടുപ്പല്ലെന്ന മുദ്രാവാക്യമുയർത്തി പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരേ എബിവിപി യുടെ നേതൃത്വത്തിൽ നഗരത്തിൽ സ്വാഭിമാന റാലി നടത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച റാലി മാനാഞ്ചിറ കിഡ്സൺ കോർണറിൽ സമാപിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കപട മതേതരവാദികൾ നടത്തുന്ന ആസൂത്രിതമായ വ്യാജ പ്രചാരണങ്ങളാണ് പൗരത്വ ഭേതഗതി നിയമത്തെ എതിർത്തുകൊണ്ടുള്ള അക്രമങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാനാണ് നിയമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമൽ മനോജ്, സംസ്ഥാന സമിതി അംഗം അഞ്ജലി, കെ.വി. രജീഷ്, വിസ്മയ പിലാശ്ശേരി, പ്രവീൺ തെഞ്ചേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.