കോഴിക്കോട് : കൂടരഞ്ഞി പഞ്ചായത്തില കൂമ്പാറയിൽ വെടിമരുന്ന് ശേഖരം പിടികൂടി. ആനക്കല്ലും പാറയിലെ ക്വാറിക്ക് സമീപത്തുനിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.
Also Read: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ
75 ജലാറ്റിൻ സ്റ്റിക്കുകളും 100 കി.ഗ്രാം വെടിമരുന്നുമാണ് പിടിച്ചെടുത്തത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് നിരവധി ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്ക് എത്തിച്ചതാകാം വെടിമരുന്നുകൾ എന്നാണ് വിലയിരുത്തൽ.