കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഈലക്കയം വളവിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടമറുക് കീന്തനാനിക്കൽ ഷാജി ജോസഫിന്‍റെ മകൻ സാജൻ (22) ആണ് മരിച്ചത്. ബന്ധുവിനെ ബസിൽ കയറ്റി വിടാൻ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വളവിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ സ്‌കൂട്ടർ, എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഈലക്കയത്ത് അപകടത്തിൽ യുവാവ് മരിച്ചു - കോട്ടയത്ത് വാഹനാപകടം
ബന്ധുവിനെ ബസിൽ കയറ്റി വിട്ട് മടങ്ങുമ്പോൾ ഇലക്കയത്താണ് അപകടം സംഭവിച്ചത്.
ഈലക്കയത്ത് അപകടത്തിൽ യുവാവ് മരിച്ചു