കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി മുതല്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആശുപത്രികളിൽ സിസിറ്റിവി സ്ഥാപിക്കും. സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ സെക്യൂരിറ്റിയ്‌ക്കായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്
അശ്വതിയെയും കുഞ്ഞിനെയും മന്ത്രി സന്ദര്‍ശിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില ഡോക്‌ടര്‍മാരോട് ചോദിച്ച് അന്വേഷിച്ചു. ഗൈനക്കോളജി വാര്‍ഡിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മെഡിക്കൻ കോളജ് പ്രിൻസിപ്പൽ ഡോ. കെപി ജയകുമാർ
ഡെപ്യൂട്ടി സുപ്രണ്ടുമാരായ ഡോ. രതീഷ് കുമാർ, ഡോ.രാജേഷ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.