ETV Bharat / state

കേരളത്തിൽ ഇനി ഭൂമാഫിയയ്ക്ക് കൊടുക്കാൻ ഒരിഞ്ചുപോലും വയലില്ല : പി പ്രസാദ്

വൈക്കം വെച്ചൂരിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തിൽ വിത മഹോത്സവം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  ഭൂമാഫിയയെക്കുറിച്ച് കൃഷിവകുപ്പ് മന്ത്രി  മന്ത്രി പി പ്രസാദ് കോട്ടയത്ത്  കോട്ടയത്ത് വിത മഹോത്സവം  വിത മഹോത്സവം  വിസ മഹോത്സവം ഉദ്ഘാടനം ചെയ്‌ത് മന്ത്രി  vitha maholsavam inauguration vechur kottayam  vitha maholsavam inauguration  vechur vitha maholsavam  minister p prasad  p prasad about land mafiya  വെച്ചൂരിൽ വിത മഹോത്സവം
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്
author img

By

Published : Dec 17, 2022, 7:36 AM IST

വെച്ചൂരിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തിൽ വിത മഹോത്സവം

കോട്ടയം : കേരളത്തിൽ ഇനി ഭൂമാഫിയയ്ക്ക് കൊടുക്കാൻ ഒരിഞ്ചുപോലും വയലില്ലെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാൽ നൂറ്റാണ്ട് കാലമായി തരിശായി കിടന്ന വൈക്കം വെച്ചൂരിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാമനന് മുമ്പിൽ മഹാബലി തല കുമ്പിട്ട് കൊടുത്തത് പോലുള്ള രീതി കേരളത്തിന്‍റെ ഭരണത്തിൽ ഇനി ഉണ്ടാവില്ല. ഒരു ഭൂമാഫിയയ്ക്കും തീറെഴുതി കൊടുക്കാനുള്ളതല്ല കേരളത്തിന്‍റെ വയലുകളെന്നും അദ്ദേഹം പറഞ്ഞു.

തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന കർഷകരെയും ഗ്രൂപ്പുകളെയും സർക്കാർ എല്ലാ അർഥത്തിലും സഹായിക്കും. നെൽ വില വർധിപ്പിക്കുന്നതിനും നെൽകൃഷി പരിപോഷിപ്പിക്കുന്നതിനും കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.

ഏറെ നാളായി തരിശായി കിടന്ന മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തിൽ വെച്ചൂർ പഞ്ചായത്തിന്‍റെയും റവന്യൂ-കൃഷി വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 60 ഏക്കർ വിസ്‌തൃതിയുള്ള പാടശേഖരത്തിലെ 18 ഹെക്‌ടർ നിലം 1997ൽ ഡൽഹി, ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള നാല് കമ്പനികൾ വാങ്ങിയതോടെയാണ് പാടശേഖരം തരിശായത്. ഇതോടെ വെള്ളം കെട്ടിക്കിടന്ന് പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമായി.

പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കി പഞ്ചായത്ത് അധികൃതർ ആർഡിഒയ്‌ക്ക് അപേക്ഷ നൽകി. തുടർന്ന്, വസ്‌തു ഉടമകളുമായി ചർച്ച ചെയ്‌ത് കൃഷി ചെയ്യാൻ വെച്ചൂർ പഞ്ചായത്തിന് അനുമതി നൽകുകയായിരുന്നു. നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്.

പാടശേഖരത്തിൽ കുരുത്തോല കെട്ടി അലങ്കരിച്ച് ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നാടൻ പാട്ടടക്കം ഉണ്ടായിരുന്നു. ദീർഘനാളായി അനുഭവിച്ച ദുരിതത്തിൽ നിന്നും മോചനം ലഭിക്കുന്നതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാരും. ചടങ്ങിൽ വൈക്കം എംഎൽഎ സി കെ ആശ, പഞ്ചായത്ത് പ്രസിഡന്‍റ് കെ ആർ ഷൈലകുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഗീത വർഗീസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.