ETV Bharat / state

കടുത്തുരുത്തിയിൽ വാഹന മോഷണം: 2 പേർ പിടിയിൽ

author img

By

Published : Jul 29, 2022, 10:47 AM IST

കടുത്തുരുത്തി മുട്ടുചിറയിൽ പാഴ്‌സൽ സർവീസ് നടത്തുന്ന കാളിപറമ്പിൽ ബിജുവിന്‍റെ പിക്കപ്പ് വാനാണ് മോഷണം പോയത്.പ്രതികളിൽ ഒരാൾ നാല് വര്‍ഷം മുൻപ് പാഴ്‌സല്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

vechicle theft at kottayam  kottayam kaduthuruthi vechicle theft  mutuchira vechicle theft  kollam natives were arrest vechicle theft case  കോട്ടയത്ത് വാഹന മോഷണം  വാഹന മോഷണം കൊല്ലം സ്വദേശികൾ പിടിയിൽ  കടുത്തുരുത്തി വാഹന മോഷണം  മുട്ടുചിറ പാഴ്‌സല്‍ സ്ഥാപനം വാഹന മോഷണം
കടുത്തുരുത്തിയിൽ വാഹന മോഷണം: 2 പേർ പിടിയിൽ

കോട്ടയം: കടുത്തുരുത്തി മുട്ടുചിറയിലെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ മിനി പിക്കപ്പ് വാന്‍ മോഷ്‌ടിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. കൊല്ലം തുറവൂര്‍ ഓടനാവട്ടം അജയഭവനം ശ്രീകുമാര്‍(27), തോപ്പിൽ പള്ളിക്ക് സമീപം ഡോൺ ബോസ്കോ നഗർ കൊടിമരം ജോസ് (40) എന്നിവരാണ് കടുത്തുരുത്തി പൊലീസിന്‍റെ പിടിയിലായത്. മോഷ്‌ടിക്കപ്പെട്ട വാഹനം പൊലീസ് കൊല്ലം കേരളപുരത്ത് നിന്ന് കണ്ടെടുത്തു.

ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കൊല്ലത്തുനിന്നും കൊടിമരം ജോസിനെ എറണാകുളം ഹൈക്കോർട്ട് ജങ്ഷനിൽ നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന ശ്രീകുമാര്‍ ഒരുമാസം മുൻപും കൊടിമരം ജോസ് രണ്ടരമാസം മുമ്പുമാണ് പുറത്തിറങ്ങിയത്.

വീടിനോട് ചേർന്നു പാഴ്‌സൽ സർവീസ് നടത്തുന്ന കാളിപറമ്പിൽ ബിജുവിന്‍റെ പിക്കപ്പ് വാനാണ് ജൂലൈ 12ന് രാത്രി 9.30നാണ് മോഷണം പോയത്.ഈ വാഹനത്തിൽ ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ന്നു.സിസിടിവി കാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കളെ സംബന്ധിച്ചുള്ള വിവരം ലഭ്യമായത്.

ശ്രീകുമാര്‍ നാല് വര്‍ഷം മുൻപ് ബിജുവിന്‍റെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജോസ് പതിനാറോളം കേസുകളിലും, ശ്രീകുമാർ അഞ്ച് കേസുകളിലും പ്രതിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.