ETV Bharat / state

'തന്നെ വിളിക്കരുതെന്ന് ക്യാംപെയിന്‍ നടക്കുന്നു' ; മരണം വരെ പാമ്പുപിടിത്തം തുടരുമെന്ന് വാവ സുരേഷ് - പാമ്പ് പിടിത്തം തുടരും വാവ സുരേഷ്

പാമ്പിനെ പിടിക്കുന്നതിൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ചിന്തിച്ച് പ്രവർത്തിക്കുമെന്ന് വാവ സുരേഷ്

vava suresh continue snake catching  campaign against vava suresh catching snake  പാമ്പ് പിടിത്തം തുടരും വാവ സുരേഷ്  വാവ സുരേഷ് ആശുപത്രി വിട്ടു
തനിക്കെതിരെ ക്യാപെയ്‌ൻ നടക്കുന്നു, മരണം വരെ പാമ്പു പിടിത്തം തുടരും: വാവ സുരേഷ്
author img

By

Published : Feb 7, 2022, 4:24 PM IST

Updated : Feb 7, 2022, 5:22 PM IST

കോട്ടയം : തന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന് ക്യാംപെയിൻ നടക്കുന്നുവെന്ന് വാവ സുരേഷ്. മൂർഖന്‍റെ കടിയേറ്റ ശേഷം സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോഴാണ് തനിക്കെതിരെ ചിലർ പ്രവർത്തിക്കുന്നുവെന്ന് വാവ സുരേഷ് പറഞ്ഞത്. തന്നെ പാമ്പിനെ പിടിക്കാൻ വിളിക്കരുതെന്ന് ചിലർ പ്രചരിപ്പിക്കുകയാണ്. മരണം വരെ താൻ പാമ്പുപിടിത്തം തുടരും.

തനിക്കെതിരെ ക്യാപെയ്‌ൻ നടക്കുന്നു, മരണം വരെ പാമ്പു പിടിത്തം തുടരും: വാവ സുരേഷ്

പാമ്പിനെ പിടിക്കുന്നതിൽ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ചിന്തിച്ച് പ്രവർത്തിക്കും. ശാസ്ത്രീയമായി പാമ്പുപിടിച്ച പലർക്കും കടിയേറ്റതും അവർ രഹസ്യമായി ചികിത്സിച്ചതും തനിക്കറിയാം. കുറിച്ചിയിൽ പാമ്പിനെ പിടിച്ചപ്പോൾ ഹുക്ക് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ വയറിന് കടിയേൽക്കുമായിരുന്നു. പാമ്പ് പിടിത്തതിൽ ഒരു സുരക്ഷിതത്വവുമില്ലെന്നും എപ്പോൾ വേണമെങ്കിലും കടിയേൽക്കാമെന്നും വാവ സുരേഷ് പറഞ്ഞു.

Also Read: പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി..! വാവ സുരേഷ് ആശുപത്രി വിട്ടു, തുടരും പാമ്പു പിടിത്തം

കോട്ടയം മെഡിക്കൽ കോളജിൽ മികച്ച ചികിത്സ ലഭ്യമായി. മന്ത്രി വി.എൻ വാസവൻ തന്‍റെ ജീവൻ രക്ഷിക്കാൻ മുൻകൈയെടുത്തുവെന്നും അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് രാവിലെ 11 മണിയോടെ ആശുപത്രി വിട്ടു. വാവ സുരേഷിന്‍റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്‌ടര്‍മാരുടെ നിഗമനം. എന്നാൽ അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.

Last Updated : Feb 7, 2022, 5:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.