ETV Bharat / state

മധ്യവയസ്‌കയെ ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ

മധ്യവയസ്‌കയുടെ കടയിൽ സാധനം വാങ്ങാനെത്തിയ വിനോദ് കടം വാങ്ങിയ പണത്തെ കുറിച്ച് ചോദിച്ചതിൽ പ്രകോപിതനായി ഇവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു

മധ്യവയസ്‌കയെ ആക്രമിച്ച കേസ്  two men arrested for assaulting middle aged woman  മധ്യവയസ്‌കയെ ആക്രമിച്ചു രണ്ടുപേർ പിടിയിൽ  kottayam crime news  kerala news  kerala local news
മധ്യവയസ്‌കയെ ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ
author img

By

Published : Oct 11, 2022, 9:07 AM IST

കോട്ടയം: പൊൻകുന്നത്ത് മധ്യവയസ്‌കയെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയില്‍. ചിറക്കടവ് സ്വദേശികളായ മണിയൻ എന്ന് വിളിക്കുന്ന വിനോദ് (42), സുഹൃത്ത് പ്രദീപ് (46) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. മധ്യവയസ്‌കയുടെ പലചരക്ക് കടയില്‍ സാധനങ്ങൾ വാങ്ങാനെത്തിയ സമയത്ത് വിനോദ് ഇവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ചിറക്കടവ് ഭാഗത്തുളള്ള മധ്യവയസ്‌കയുടെ പലചരക്ക് കടയിലെത്തിയ വിനോദ് സാധനം വാങ്ങിയ ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചതിനും കടം വാങ്ങിയ പണത്തെ കുറിച്ച് ചോദിച്ചതിലും പ്രകോപിതനായി ഇവരെ അസഭ്യം പറയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കടയിൽ വിൽക്കാൻ വച്ചിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു.

സുഹൃത്തായ പ്രദീപാണ് വിനോദിന് ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ചെയ്‌ത് കൊടുത്തത്. മധ്യവയസ്‌കയുടെ പരാതിയെ തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിനോദിന് ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിനോദിനെതിരെ പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.