കോട്ടയം: മരം മുറിക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും നിയമം ദുരുപയോഗം ചെയ്യാൻ പാടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറയെന്ന് ബിനോയ് വിശ്വം എംപി
കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണമെന്നും പട്ടയ ഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്റ്റിയറിങ് കമ്മറ്റി 18 ന് ചേരാനാണ് നിലവിൽ തീരുമാനം. ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ALSO READ: ലക്ഷദ്വീപ് ആവശ്യപ്പെട്ടാല്‍ ബേപ്പൂരില്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ