ETV Bharat / state

കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; നിയന്ത്രണമുള്ള ട്രെയിനുകളുടെ പട്ടിക - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

നിയന്ത്രണം ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്‍റെ ഭാഗമായി.

Train services on Kottayam route will be restricted from today  കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം  കോട്ടയം ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം  ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത  Ettumanoor Chingavanam Railway Double Rail  തിരുവനന്തപുരം റെയിൽവേ ഡിവിഷൻ  Thiruvananthapuram Railway Division
കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം; നിയന്ത്രണമുള്ള ട്രെയിനുകളുടെ പട്ടിക പുറത്ത്
author img

By

Published : May 6, 2022, 11:08 AM IST

കോട്ടയം: കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ (മെയ് 6) നിയന്ത്രണം. ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെയാണ് നിയന്ത്രണം.

12 വരെ ആദ്യഘട്ടത്തിൽ നിയന്ത്രിക്കുന്ന ട്രെയിനുകളുടെ പട്ടികയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പുറത്തിറക്കിയത്. പുലർച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ (മെയ് 7) മുതൽ 29 വരെ പൂർണമായി റദ്ദാക്കി. കോട്ടയം–നിലമ്പൂർ എക്‌സ്‌പ്രസ് ഇന്ന് മുതൽ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ് ഇന്ന് മുതൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. രണ്ടാം ഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.