ETV Bharat / state

തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ടി.എം റഷീദിന്‍റെ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി - ഈരാറ്റുപേട്ട നഗരസഭ

നഗരസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ടി.എം റഷീദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

ടി.എം റഷീദിന്‍റെ വാദം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണമെന്ന് ഹൈക്കോടതി
author img

By

Published : Oct 28, 2019, 7:24 PM IST

Updated : Oct 28, 2019, 7:35 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വോട്ട് നേടിയ ടി.എം റഷീദിന്‍റെ വാദവും നിലപാടും തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ടി.എം റഷീദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിധി പറയും. ടി.എം റഷീദിന്‍റെ നിലപാട് കേള്‍ക്കുന്നതിനായി ഇന്ന് ഹാജരാകാന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി വിഷയം ഇന്ന് പരിഗണിച്ചതിനാല്‍ ടി.എം റഷീദ് അവധി ആവശ്യപ്പെടുകയായിരുന്നു.

കോടതി വിഷയം പരിഗണിച്ചപ്പോള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു. റഷീദിന്‍റെ നിലപാട് കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെ ഈമാസം മുപ്പതിന് ടി.എം റഷീദിനോട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
മുപ്പതിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ ഒന്നിന് വിഷയം വീണ്ടും പരിഗണിച്ച് കോടതി നിലപാട് വ്യക്തമാക്കും. വിഷയം നീട്ടിക്കൊണ്ടുപോകില്ലെന്നാണ് സൂചന. തന്‍റെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്നും ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ടി.എം റഷീദ് പ്രതികരിച്ചു. ഈ മാസം പതിനാറിന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്‍റെ തുടര്‍ച്ച ഉണ്ടാകണമെന്നും താനും സിറാജും മാത്രമേ ഇനി മത്സരിക്കാന്‍ പാടുള്ളൂവെന്നുമാണ് ടി.എം റഷീദ് ആവശ്യപ്പെട്ടിരിക്കുന്നത്.

Intro:Body:ഈരാറ്റുപേട്ട നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ കൂടുതല്‍ വോട്ട് നേടിയ ടി.എം റഷീദിന്‍റെ വാദവും നിലപാടും തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ തനിയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് കാട്ടി ടിഎം റഷീദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ നവംബര്‍ 1ന് കോടതി വിധി പ്രഖ്യാപിക്കും.

ടിഎം റഷീദിന്‍റെ നിലപാട് കേള്‍ക്കുന്നതിന് ഇന്ന് ഹാജരാകാന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി വിഷയം ഇന്ന് പരിഗണിച്ചതിനാല്‍ ടിഎം റഷീദ് അവധി ആവശ്യപ്പെടുകയായിരുന്നു. കോടതി വിഷയം പരിഗണിച്ചപ്പോള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു. റഷീദിന്‍റെ നിലപാട് കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെ ഈ മാസം 30ന് ടിഎം റഷീദിനോട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

30ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ 1ന് വിഷയം വീണ്ടും പരിഗണിച്ച് കോടതി നിലപാട് വ്യക്തമാക്കും. വിഷയം നീട്ടിക്കൊണ്ടുപോകില്ലെന്നാണ് സൂചന. തന്‍റെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്നും ശുഭാപ്തിവിശ്വാസമുണ്ടെന്നും ടിഎം റഷീദ് പ്രതികരിച്ചു.

16ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്‍റെ തുടര്‍ച്ച ഉണ്ടാകണമെന്നും താനും സിറാജും മാത്രമേ ഇനി മല്‍സരിക്കാന്‍ പാടുള്ളൂ എന്നുമാണ് ടി.എം റഷീദിന്‍റെ പ്രധാന ആവശ്യംConclusion:
Last Updated : Oct 28, 2019, 7:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.