കോട്ടയം: യുഎഇ കോൺസുലേറ്റിൽ നിന്ന് മന്ത്രി കെടി ജലീൽ കിറ്റുകൾ നേരിട്ട് വാങ്ങിയത് വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിൻ്റെ ലംഘനമാണെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ. വിഷയത്തിൽ മന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്നും തിരുവഞ്ചൂർ കോട്ടയത്ത് ആവശ്യപ്പെട്ടു.
ഫോറിൻ എക്സേഞ്ച് കൈകാര്യം ചെയ്യാനോ കെമാറാനോ അധികാരമില്ലത്തയാളിൽ നിന്നും ഒന്നും വാങ്ങാൻ സാധിക്കില്ല. മന്ത്രി പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും ഒരു വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും എംൽഎ പറഞ്ഞു. സിപിഎം ഓഫീസിൽ വച്ച് നടന്ന കിറ്റ് വിതരണത്തെ റമദാനുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. അതേസമയം സ്വർണക്കടത്ത് കേസിൽ യുഎഇ ജനറൽ അറ്റാഷെക്കുമേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.